-->
തിരവനന്തപുരം: ആര്‍എസ്എസ് ബന്ധം പുറത്തുകൊണ്ടുവന്നതിനാലാണ് മുഖ്യമന്ത്രിക്ക് തന്നോട് ഇത്ര ദേഷ്യമെന്നും ബിജെപിയും കേന്ദ്രസര്‍ക്കാരുമായി മുഖ്യമന്ത്രിക്ക് ധാരണയുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ബിജെപിയുടെ മുന്നില്‍ മുഖ്യമന്ത്രി മിടുക്കനെന്നും തൃശൂരില്‍ ബിജെപിക്ക് ജയിക്കാന്‍ സൗകര്യം ഒരുക്കിയത് മുഖ്യമന്ത്രിയാണെന്നും വി ഡി സതീശന്‍ പറഞ്ഞു.
മസ്‌കറ്റ് ഹോട്ടലിലെ അടച്ചിട്ട മുറിയില്‍ പിണറായി ആര്‍എസ്എസുകാരുമായി ചര്‍ച്ച നടത്തിയെന്നും പറഞ്ഞു. താനല്ല പിണറായി വിജയനാണ് ആര്‍ എസ് എസ് പിന്തുണയോടെ വിജയിച്ചത്. തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് സ്വര്‍ണ്ണക്കൊള്ള ചര്‍ച്ചയാകും. സ്വര്‍ണ്ണക്കൊള്ളയില്‍ കോണ്‍ഗ്രസിന് പങ്കില്ല. കട്ടത് മുഴുവന്‍ സിപിഐഎമ്മുകാരാണ്. കട്ടയാളിപ്പോഴും പാര്‍ട്ടി മെമ്പറായി ഇരിക്കുകയാണ്.
യുഡിഎഫ് നേതാക്കന്മാരെ പ്രതിയാക്കാന്‍ നടത്തിയ ശ്രമം വിജിലന്‍സ് തള്ളി. സ്വര്‍ണ്ണം കട്ടവര്‍ പാര്‍ട്ടി അംഗമായി തുടരുകയാണ്. ഒരു നടപടിയും പാര്‍ട്ടി എടുത്തിട്ടില്ല. അവര്‍ക്കെതിരെ നടപടിയെടുത്താല്‍ മുന്‍മന്ത്രിയുടെ പേര് പറയുമോ എന്ന പേടിയാണ് സിപിഐഎമ്മിനെന്ന് വിഡി സതീശന്‍ പറഞ്ഞു. ശബരിമല സ്വര്‍ണ്ണക്കൊള്ള ധാര്‍മികമായി ഏറ്റെടുത്താല്‍ മാത്രം പോരാ കടകംപള്ളിക്ക് പങ്കുണ്ടെന്നും ആരോപിച്ചു.