Thursday, March 26, 2026 Last Updated 6 Min 5 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Mar 2026 09.30 AM

സുധാകരന്‍ കാണിച്ചത് 'ചെറ്റത്തര'മെന്ന് അഭിമുഖത്തില്‍ ; 'പോടാചെറ്റേ എന്നൊരു പ്രയോഗമുണ്ട്' എന്ന് തിരിച്ചടിച്ച് ജി സുധാകരന്‍

G. Sudhakaran

തിരുവനന്തപുരം: പത്തനംതിട്ടയില്‍ പ്രസംഗത്തിനിടയില്‍ ചോദ്യം ചെയ്തയാളോട് വീട്ടില്‍ പോയി പറയാന്‍ മുഖ്യമന്ത്രി നടത്തിയ മറുപടി വലിയ ചര്‍ച്ചയായി മാറുന്നതിനിടയില്‍ അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ത്ഥിയും മുന്‍ സിപിഐഎം പ്രവര്‍ത്തകനുമായ ജി സുധാകരനെതിരേ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശവും അതിന് ജി സുധാകരന്‍ നല്‍കിയ പ്രതികരണവും വൈറലാകുകയാണ്്

നേരത്തെ ഒരു ചാനല്‍ അഭിമുഖത്തില്‍ അമ്പലപ്പുഴയിലെ സ്വതന്ത്രസ്ഥാനാര്‍ഥി ജി. സുധാകരന്റെ നിലപാടിനെ ചെറ്റത്തരം എന്നായിരുന്നു വിശേഷിപ്പിച്ചത്. പിന്നാലെ ഇതിന് മറുപടിയുമായി ജി.സുധാകരനും രംഗത്ത് എത്തിയിരുന്നു. ''ഇതിന് പോടാ ചെറ്റേ എന്ന് മറ്റൊരു പ്രയോഗമുണ്ട്'' എന്നായിരുന്നു മറുപടി. അച്ഛനും അമ്മയും ഇട്ട പേരാണ് സുധാകരന്‍. അത് മാറ്റി 'സുധാകുരന്‍' എന്ന് വരെ വിളിച്ചു. ബഹുമാന്യനായ മുഖ്യമന്ത്രി ഏറ്റവും പാവപ്പെട്ടവരായ ചെറ്റപ്പുരയില്‍ താമസിക്കുന്നവരെയാണ് അപമാനിച്ചതെന്നും പറഞ്ഞു. എല്ലാവിഭാഗം ജനങ്ങളും താമസിക്കുന്ന കേരളത്തില്‍ ഇങ്ങനെയൊരു പ്രയോഗം നടത്താന്‍ പാടില്ല. മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ അദ്ദേഹത്തിന് യോഗ്യതയില്ലെന്നും പറഞ്ഞു.

ഇത്തരം പ്രയോഗങ്ങള്‍ ഭരണഘടനാ വിരുദ്ധമാണ്. കേസിനുപോയാല്‍ പ്രശ്‌നമാണ്. എന്തായാലും കോണ്‍ഗ്രസിന് സന്തോഷിക്കാം. പിണറായി തന്നെ നിങ്ങള്‍ക്ക് ആളെയും വോട്ുടം പിടിച്ചുതരുമെന്നും പറഞ്ഞു. നേരത്തേ ബിഷപ്പിനെ 'നികൃഷ്ട ജീവി' എന്ന് വിളിച്ചു. വെളുത്തു സുമുഖനും നല്ല പാര്‍ലമെന്റേറിനുമായ പ്രേമചന്ദ്രനെ 'പരനാറി' എന്നു വിളിച്ചു. ഇങ്ങനെയാക്കെ സംസാരിക്കാന്‍ ആരാണ് അദ്ദേഹത്തിന് അധികാരം നല്‍കിയതെന്ന് ചോദിച്ച സുധാകരന്‍ ഇങ്ങനെയുള്ള ആളുകള്‍ അധികാരത്തില്‍ ഇരുന്നാല്‍ നമ്മുടെ സ്ഥിതിയെന്താണെന്നും എത്ര പേരെയാണ് അദ്ദേഹം പാര്‍ട്ടിക്ക് എതിരാക്കുന്നതെന്നും ചോദിച്ചു.

Ads by Google
Ads by Google
TRENDING NOW