-->
ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന മുന്‍ നിര അഭിനേത്രികളില്‍ ഒരാളാണ് കിയാര അദ്വാനി. ഫുഗ്ലി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ താരം ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡില്‍ തന്റേതായ ഇടം നേടിയെടുത്തു. കബീര്‍ സിംഗ്, ഷേര്‍ഷ, ഭൂല്‍ ഭുലയ്യ 2, ഗോവിന്ദ നാം മേര, സത്യപ്രേം കി കഹാനി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെയാണ് കിയാര ഹിന്ദി സിനിമയില്‍ ചുവടുറപ്പിച്ചത്.
കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് ‘ഷേര്‍ഷാ’ എന്ന ചിത്രത്തിലെ ഒപ്പമഭിനയിച്ച സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുമായി കിയാര പ്രണയത്തിലായത്. പിന്നീടവരുടെ പ്രണയവും ഡേറ്റിംഗുമെല്ലാം മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നു. കുടുംബവും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യമായ എന്നാല്‍ ആഘോഷപൂര്‍വ്വമായ ചടങ്ങിലൂടെ സിദ്ധാര്‍ത്ഥും കിയാരയും വിവാഹിതരായി. കഴിഞ്ഞ വര്‍ഷം ഇവര്‍ സരായ എന്ന പെണ്‍കുഞ്ഞിന്റെ മാതാപിതാക്കളുമായി. കരിയറിലും വ്യക്തിജീവിതത്തിലും ഏറ്റവും മികച്ച സമയതത്തിലൂടെയാണ് കിയാര ഇപ്പോള്‍ കടന്നു പോകുന്നത്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ ചേക്ലേറ്റ് നിറത്തിലുള്ള ഗൗണിലെ ഹോട്ട് ലുക്ക് ചിത്രങ്ങള്‍ പങ്കിടുകയാണ് താരം. കുഞ്ഞിനെ സ്വീകരിച്ചതിന് ശേഷം ആദ്യമായി റെഡ് കാര്‍പ്പറ്റില്‍ ഗ്ലാമറായി താരം എത്തുന്നു എന്നുള്ളതും ഈ ചിത്രങ്ങളുടെ പ്രത്യേകതയാണ്. ബോഡി ഹഗ്ഗിംഗ് ലെതര്‍ ലുക്ക് ഗൗണില്‍ ഹോട്ട് ലുക്കിലാണ് താരം. ലിയാസ്റ്റുബ്ല ഡിസൈനേഴ്സിന്റെ ഫ്ലോര്‍ ലെങ്ത് സ്ട്രാപ്ലെസ്സ് ഡ്രസ്സാണിത്. അപ്പര്‍ പോര്‍ഷനില്‍ ഹാൾട്ടർ കോർസെറ്റ് ബോഡിസ്യൂട്ടും ലോവര്‍ പോര്‍ഷനില്‍ മെര്‍മെയ്ഡ് സ്കര്‍ട്ടുമാണ് ഇതിന്റെ പ്രത്യേകത. ‘‘അമ്മയുടെ വീട്... അമ്മ ചോക്ലേറ്റ് കൊണ്ടുവന്നു....’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് താരം ചിത്രം പങ്കിട്ടിരിക്കുന്നത്. തന്റെ വരാനിരിക്കുന്ന ചിത്രമായ ടോക്സിക്കിലെ വൈറലായ ‘ഡാഡിയുടെ വീട്...’ എന്ന ഡയലോഗാണ് താരം ക്യാപ്ഷനില്‍ സമർത്ഥമായി അവതരിപ്പിച്ചിരിക്കുന്നത്. ആരാധകരും സഹതാരങ്ങളുമടക്കം നിരവധി പേര്‍ താരത്തിന്റെ ഹോട്ട് ലുക്കിന് ഹാര്‍ട്ട് ഇമോജി കമന്റുകളിലൂടെ നല്‍കുന്നുണ്ട്. ആലിയ ഭട്ട് ഗോര്‍ജസ് എന്നാണ് കിയാരയുടെ ചിത്രത്തിന് കമന്റ് നല്‍കിയത്.
അമ്മയെന്ന വേഷം നന്നായി ആസ്വദിക്കുന്ന കിയാര, അടുത്തിടെ വോഗിന് നല്‍കിയ അഭിമുഖത്തില്‍ അമ്മയായുള്ള ജീവിതം പൂർണമായി താൻ ആസ്വദിക്കുന്നതായും സരായയുടെ ഓരോ ചെറിയ കാര്യവും താൻ ശ്രദ്ധിക്കുമെന്നും വളരെ ചെറിയ നിമിഷങ്ങൾ പോലും വിലമതിക്കാനാകാത്തതാണെന്നും പറഞ്ഞിരുന്നു.
ഹൃത്വിക് റോഷനും ജൂനിയർ എൻടിആറും അഭിനയിച്ച വാർ 2 എന്ന ചിത്രത്തിലാണ് കിയാര ഏറ്റവും ഒടുവിൽ അഭിനയിച്ചത്. താരത്തിന്റെ അടുത്ത പ്രോജക്റ്റ് ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ് ആണ്. കഴിഞ്ഞ വർഷം, നിർമ്മാതാക്കൾ കിയാര അദ്വാനിയുടെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി, നാദിയ എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തിയിരുന്നു. കിയാരയുടെ ലുക്കും ആകര്‍ഷകമായിരുന്നു. ബ്ലാക്ക് ഓഫ് ഷോള്‍ഡര്‍ തൈ ഹൈ സ്ലിറ്റ് ഗൗണ്‍ ധരിച്ചാണ് നാദിയ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. കവിളിലൂടെ കണ്ണുനീര്‍ ഒഴുകി വരുന്ന നാദിയ, ഒരു നൃത്തവേദിയിൽ ശ്രദ്ധാകേന്ദ്രമായി നിൽക്കുന്നതായിട്ടാണ് ഫസ്റ്റ് ലുക്കില്‍ കാണിച്ചത്.
ആദ്യ ടീസറിലൂടെ തന്നെ ഏറെ കോളിളക്കം സൃഷ്ടിച്ചുകൊണ്ടിരുന്ന ടോക്സിക് ആദ്യം അടുത്ത മാസം റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇപ്പോഴത് ജൂണിലേക്ക് മാറ്റിയിട്ടുണ്ട്. കിയാരയുടെ ഈ സ്റ്റൈലിഷ് തിരിച്ചുവരവും ഊർജ്ജവും, താരം വീണ്ടും സ്‌ക്രീനും സ്‌പോട്ട്‌ലൈറ്റും സ്വന്തമാക്കാൻ തയ്യാറാണെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍.