-->
കോഴിക്കോട്: ഇന്നലെ ഉച്ചയ്‌ക്ക് 1.30 ന് ആരംഭിച്ച ഒന്‍പതാം ക്ലാസ് തൊഴില്‍ ഉദ്‌ഗ്രഥിത വിദ്യാഭ്യാസം പരീക്ഷയുടെ പാര്‍ട്ട്-3 ചോദ്യക്കടലാസ് ചില സ്‌കൂളുകളില്‍ എത്തിയില്ലെന്നു പരാതി. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ സ്‌കൂളുകളിലാണ് ചോദ്യക്കടലാസ് എത്താത്തിരുന്നത്.
പിന്നീട്, ഇ മെയിലില്‍ ലഭിച്ച ചോദ്യക്കടലാസ് അധ്യാപകര്‍ ക്ലാസില്‍ വായിച്ചുകൊടുക്കുകയായിരുന്നു. തൊഴില്‍ ഉദ്‌ഗ്രഥിത പരീക്ഷയുടെ ചോദ്യക്കടലാസില്‍ മൂന്നു ഭാഗങ്ങളാണ് ഉണ്ടായിരുന്നത്. രണ്ടു പാര്‍ട്ടുകളുടെ ചോദ്യക്കടലാസാണ് വന്നത്. കോഴിക്കോട് ജില്ലയിലെ ഒരു സ്‌കൂളില്‍മാത്രമാണ് ആശയക്കുഴപ്പമുണ്ടായതെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ വാദം.
വിശദമായി അന്വേഷിക്കാന്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. വാസുകിയെ വിദ്യാഭ്യാസ മന്ത്രി ചുമതലപ്പെടുത്തി.