-->
പറവൂര്‍: കേരളം ന്യൂയോര്‍ക്കു പോലെ സുന്ദരമാണെന്നു വിദേശമലയാളികള്‍ പറഞ്ഞതായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തെ പരിഹസിച്ചു നടന്‍ സലിംകുമാര്‍. ഇങ്ങിനെ അഭിപ്രായപ്പെട്ട ആ വിദേശ മലയാളി ആരാണെന്ന് അന്വേഷിക്കുകയുണ്ടായി.
കേരളം സുന്ദരമാണെന്ന് അഭിപ്രായപ്പെട്ട ചെറുപ്പക്കാരന്‍ ഊളമ്പാറയില്‍ ചികിത്സയിലായിരുന്നു. ഇടയ്‌ക്കു പുറത്തിറങ്ങിയപ്പോഴാണ് ഇങ്ങനെ അഭിപ്രായപ്പെട്ടതെന്നു പ്രവര്‍ത്തകരുടെ ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ സലിംകുമാര്‍ പറഞ്ഞുനിര്‍ത്തി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.