-->
മകള്‍ സാരായയ്‌ക്കൊപ്പമുളള മനോഹരമായൊരു വീഡിയോ സ്‌റ്റോറിയായി പങ്കുവെച്ച് നടി കിയാര അദ്വാനി. സ്വന്തം ചിത്രം ഉള്‍ക്കൊളളുന്ന മാഗസിന്റെ പേജുകള്‍ കിയാര മറിച്ചു നോക്കുകയാണ്. താരത്തിന്റെ ഫോട്ടോ പ്രത്യക്ഷപ്പെടുമ്പോള്‍ മകളുടെ ചെറിയ വിരലുകള്‍ നീണ്ടുവരുന്നതായി വീഡിയോയില്‍ കാണാം. ഒപ്പം കുഞ്ഞിന്റെ മനോഹരമായ ശബ്ദവും കേള്‍ക്കാം. ഏതായാലും വീഡിയോ ആരാധകരുടെ മനസ്സ് നറിച്ചിരിക്കുകയാണ്.
മുറുക്കുളളില്‍ കുഞ്ഞ് സായാരയുമായി ഇരിക്കുകയാണ് കിയാര. മാഗസിന്റെ പേജുകള്‍ താരം ആകാംഷയോടെ മറിക്കുന്നതിനിടയില്‍ അമ്മയുടെ മാഗസിന്‍ വായിക്കണോ എന്ന് കിയാര മകളോട് ചോദിക്കുന്നത് കേള്‍ക്കാം. ശരി ,അമ്മ എവിടെയാണെന്ന് നോക്കാം.
ശേഷം മാഗസിനില്‍ കിയാരയുടെ ഫോട്ടോ പ്രത്യക്ഷപ്പെടുമ്പോള്‍ സാരായയുടെ ചെറുവിരലുകള്‍ നീണ്ടു വരുന്നതായി കാണം. ഇത് ആരാണ് അമ്മേ? മാതൃത്വത്തിന്റെ ഇത്രയും അടുപ്പമുളളതും സന്തോഷകരവുമായ ഒരു ഭാഗം പങ്കുവെച്ചതിന് കിയാരയെ ആരാധകര്‍ പ്രശംസിക്കുകയാണ്. ’ഞാനും എന്റെ മിനിയും ഞങ്ങളുടെ തിങ്കളാഴ്ച മാസിക വായിക്കുന്നത് ആസ്വദിക്കുന്നു,' എന്നാണ് വീഡിയോയ്‌ക്കൊപ്പം കിയാര കുറിച്ചത്.
ഗര്‍ഭിണിയായിരിക്കെ വയറ്റില്‍ കിടക്കുന്ന കുഞ്ഞിനോട് താന്‍ സംസാരിക്കാറുണ്ടായിരുന്നുവെന്ന് കിയാര പറഞ്ഞിരുന്നു. അമ്മയായുളള ജീവിതം പൂര്‍ണമായി താന്‍ ആസ്വദിക്കുന്നതായും മകളുടെ ഓരോ ചെറിയ കാര്യവും താന്‍ ശ്രദ്ധിക്കുമെന്നും വളരെ ചെറിയ നിമിഷങ്ങള്‍ പോലും വിലമതിക്കാനാകാത്താണെന്നും നേരത്തെ വോഗിന് നല്‍കിയ അഭിമുഖത്തില്‍ കിയാര പറഞ്ഞിരുന്നു.
അതേസമയം കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് കിയാര അദ്വാനിക്കും സിദ്ധാര്‍ഥ് മല്‍ഹോത്രയ്ക്കും പെണ്‍കുഞ്ഞ് പിറന്നത്. കുഞ്ഞ് പിറന്നതും കുഞ്ഞിന് പേരിട്ടതുമെല്ലാം ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. സാരായ എന്നാണ് ഇവര്‍ മകള്‍ക്കിട്ടിരിക്കുന്ന പേര്.