Saturday, March 14, 2026 Last Updated 24 Min 4 Sec ago English Edition
Todays E paper
Ads by Google
Wednesday 31 Dec 2025 03.33 PM

എനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ എന്റെ ഹൃദയം വികസിച്ച വര്‍ഷം; പോസ്റ്റുമായി കിയാര

kiara-advani-
photo-www.instagram.com/kiaraaliaadvani/

2025 ലെ മനോഹരമായ നിമിഷങ്ങള്‍ പങ്കുവെച്ച് ബോളിവുഡ് താരം കിയാര അദ്വാനി. അമ്മയുടെ ചുമതലകള്‍ നിര്‍വഹിക്കുന്ന ആത്മാര്‍ത്ഥമായ നിമിഷങ്ങള്‍ മുതല്‍ മെറ്റ് ഗാലയിലെ ഗ്ലാമറസ് വേഷങ്ങള്‍, ഭര്‍ത്താവ് സിദ്ധാര്‍ഥ് മല്‍ഹോത്രയുമൊത്തുളള പ്രണയ യാത്രകളില്‍ നിന്നുളള കാഴ്ചകള്‍, വാര്‍ 2 ല്‍ നിന്നുളള വൈറലായ ബിക്കിനി ലുക്ക്, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടോക്‌സിക് എന്ന ചിത്രത്തിലെ ആദ്യലുക്ക്, വോഗ് കവര്‍ എന്നിവയാണ് താരം പങ്കുവെച്ചിരിക്കുന്നത്.

‘2025 - എനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ എന്റെ ഹൃദയം വികസിച്ച വര്‍ഷം, ആദ്യത്തേതിന്റെയും, പഠനത്തിന്റെയും, മാറുന്നതിന്റെയും, പരിണാമത്തിന്റെയും, മധുരമുള്ള അനുഗ്രഹങ്ങളുടെയും ഒരു വര്‍ഷം

ഹലോ 2026, എന്റെ ഹൃദയം നിങ്ങള്‍ക്കായി തയ്യാറാണ്.നന്ദിയോടെയും, ആവേശത്തോടെയും, എന്റെ ലോകം മുഴുവന്‍ താങ്ങുന്ന ഏറ്റവും ഭംഗിയുള്ള ചെറിയ കൈകളോടെയും ഈ പുതുവര്‍ഷത്തിലേക്ക് കാലെടുത്തുവയ്ക്കുന്നു ’ചിത്രങ്ങള്‍ക്കൊപ്പം കിയാര കുറിച്ചു.

നിരവധിപ്പേരാണ് പോസ്റ്റിന് താഴെ സ്‌നേഹം അറിയിച്ചെത്തുന്നത്. കഴിഞ്ഞ ജൂലൈയിലായിരുന്നു കിയാരയ്ക്കും സിദ്ധര്‍ഥിനും പെണ്‍കുഞ്ഞ് പിറന്നത്. സരായ എന്നാണ് ഇവര്‍ മകള്‍ക്കിട്ട പേര്. കുഞ്ഞ് പിറന്നതും കുഞ്ഞിന് പേരിട്ടതുമെല്ലാം ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു.

അതേസമയം യാഷ് -ഗീതുമോഹന്‍ദാസ് കൂട്ടുകെട്ടില്‍ പറുത്തിറങ്ങുന്ന ടോക്‌സിക്കാണ് കിയാരയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തിലെ കിയാരയുടെ ക്യാക്ടര്‍ പോസ്റ്റര്‍ വലിയ സ്വീകാര്യത നേടിയിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW