-->
കോഴിക്കോട്: മുപ്പത്തിയഞ്ച് വർഷമായി ഇടതുകോട്ടയായി ഉറച്ചുനിൽക്കുന്ന ബേപ്പൂർ ഇത്തവണ കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രമാകുകയാണ്.എൽ.ഡി.എഫ്. പ്രതിനിധിയെ നിയമസഭയിലേക്കയക്കുന്ന ബേപ്പൂർ മണ്ഡലത്തെ ഇത്തവണ ശ്രദ്ധേയമാക്കുന്നത് പി.വി. അൻവറിന്റെ വരവാണ്. 1977-ലാണ് അവസാനമായി യു.ഡി.എഫ്. ഇവിടെ വിജയിച്ചത്.
രണ്ടുമാസമായി അൻവർ ബേപ്പൂർ മണ്ഡലത്തിൽത്തന്നെയുണ്ട്. മണ്ഡലത്തിലെ ഓരോ വികസനവിഷയങ്ങളും ഉയർത്തിക്കാട്ടിയാണ് അൻവർ തുടങ്ങിയതുതന്നെ . റീൽസും വള്ളം കളിയും അല്ലാതെ ബേപ്പൂരിൽ പി എ മുഹമ്മദ് റിയാസിന് ഒന്നും പറയാനില്ലെന്ന് യുഡിഎഫ് സ്ഥാനാർത്ഥി പി വി അൻവർ. അകാശത്തേക്ക് ബലൂൺ വിട്ട് നടക്കുന്ന റിയാസ് ഭൂമിയിലേക്ക് ഇറങ്ങിയത് തെരഞ്ഞെടുപ്പ് വന്നോപ്പോഴാണ്. ഈ തെരഞ്ഞെടുപ്പോടെ പിണറായിസത്തിനും മരുമോനിസത്തിനും അന്ത്യമാകുമെന്നും പി വി അൻവർ പറഞ്ഞു.
പി.എ. മുഹമ്മദ് റിയാസ് അഞ്ചുവർഷംകൊണ്ടുണ്ടാക്കിയ ജനകീയതയെ മറികടക്കുക എന്നതാണ് അൻവറിന്റെമുന്നിലെ ഏറ്റവും വലിയ വെല്ലുവിളി. ബേപ്പൂർ ഇന്റർനാഷണൽ വാട്ടർഫെസറ്റ് ഉൾപ്പെടെ വിനോദസഞ്ചാരമേഖലയിൽ കൊണ്ടുവന്ന മുന്നേറ്റങ്ങൾ, മറ്റ് അടിസ്ഥാനസൗകര്യ വികസനങ്ങൾ തുടങ്ങി അഞ്ചുവർഷം കൊണ്ടുവന്ന മാറ്റങ്ങളുമായാണ് റിയാസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ലീഡ് ലഭിച്ച ജില്ലയിലെ നാലുമണ്ഡലങ്ങളിൽ ഒന്നാണ് ബേപ്പൂർ. 1340 വോട്ടിന്റെ ലീഡാണ് ഇത്തവണ ലഭിച്ചത്. നിലവിൽ മണ്ഡലത്തിലെ ഒൻപത് കോർപ്പറേഷൻ വാർഡുകളിൽ ജയിച്ചതും ഏകപഞ്ചായത്തായ കടലുണ്ടി ഭരിക്കുന്നതും എൽ.ഡി.എഫാണ്. മണ്ഡലത്തിൽപ്പെട്ട ഫറോക്ക്, രാമനാട്ടുകര നഗരസഭകൾ യു.ഡി.എഫാണ് ഭരിക്കുന്നത്. നാല് കോർപ്പറേഷൻ വാർഡുകളും യു.ഡി.എഫിനാണ്. ഒരു കോർപ്പറേഷൻ വാർഡുമാത്രമേ എൻ.ഡി.എ.യ്ക്കുള്ളൂ. ബി.ജെ.പിയുടെ കെ.പി.പ്രകാശ് സ്ഥാനാര്‍ത്ഥി .