Friday, March 13, 2026 Last Updated 3 Min 47 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Dec 2025 02.08 PM

‘അമ്മ അഭിനയിക്കുകയായിരുന്നു കേട്ടോ..’; ഗര്‍ഭിണിയായിരിക്കെ കുഞ്ഞിനോട് സംസാരിച്ചിരുന്നുവെന്ന് കിയാര

kiara-advani-

കഴിഞ്ഞ ജൂലൈയിലാണ് ബോളിവുഡ് താരദമ്പതികളായ കിയാര അദ്വാനിക്കും സിദ്ധാര്‍ഥ് മല്‍ഹോത്രയ്ക്കും പെണ്‍കുഞ്ഞ് പറിന്നത്. സരായ എന്നാണ് മകളുടെ പേര്. ഇപ്പോഴിതാ ഗര്‍ഭിണിയായിരിക്കെ വയറ്റില്‍ കിടക്കുകയായിരുന്ന കുഞ്ഞിനോട് താന്‍ സംസാരിക്കാറുണ്ടായിരുന്നുവെന്ന് പറയുകയാണ് കിയാര.

ചിത്രീകരണം നടക്കുന്ന സിനിമകളുടെ സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും മാത്രമേ അന്ന് താന്‍ ഗര്‍ഭിണിയായിരുന്നുവെന്ന് അറിയാമായിരുന്നുളളൂ എന്ന് കിയാര പറഞ്ഞു. വൈകാരികമായ രംഗങ്ങള്‍ ചിത്രീകരിച്ചു കഴിഞ്ഞശേഷം താന്‍ കാരവനിലെ ചെറിയ ശുചിമുറിയിലേക്ക് പോയശേഷം കുഴപ്പമൊന്നുമില്ലെന്ന് തന്റെ കുഞ്ഞിനോട് പറയും. അമ്മ അഭിനയിക്കുകയായിരുന്നു കേട്ടോ.. ഓകെ ? ഇതൊന്നും യാഥാര്‍ഥത്തിലുളളതല്ല എന്നാണ് ഉദരത്തില്‍ തലോടിക്കൊണ്ട് താന്‍ കുഞ്ഞിനോട് പറഞ്ഞിരുന്നതെന്നും കിയാര പറയുന്നു.

അമ്മയായുളള ജീവിതം പൂര്‍ണമായി താന്‍ ആസ്വദിക്കുന്നതായും കിയാര പറഞ്ഞു. സരായയുടെ ഓരോ ചെറിയ കാര്യവും താന്‍ ശ്രദ്ധിക്കും. വളരെ ചെറിയ നിമിഷങ്ങള്‍ പോലും വിലമതിക്കാനാകാത്തതാണ് എന്നും കിയാര പറഞ്ഞു. വോഗിന് നല്‍കിയ അഭിമുഖത്തിലാണ് കിയാര ഇതെല്ലാം പറഞ്ഞത്. കുഞ്ഞിന്റെ ചിത്രം കിയാരയും സിദ്ധാര്‍ഥും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Ads by Google
Ads by Google
LATEST NEWS
TRENDING NOW