Friday, March 27, 2026 Last Updated 5 Min 32 Sec ago English Edition
Todays E paper
Ads by Google
Friday 27 Mar 2026 01.45 PM

സിബിഐ ആറാം ഭാഗം വരുന്നു; അപ്‌ഡേറ്റുമായി സംവിധായകന്‍ കെ മധു

that, with

മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ഫ്രാഞ്ചൈസികളിലൊന്നാണ് സിബിഐ. സേതുരാമയ്യര്‍ സിബിഐ എന്ന ഐക്കോണിക് കഥാപാത്രമായി മമ്മൂട്ടിയെത്തിയ ഈ സീരിസില്‍ ഇതുവരെ അഞ്ച് സിനിമകളാണ് പുറത്തുവന്നത്. ഈ അഞ്ച് സിനിമകളും വലിയ വിജയമാണ് നേടിയത്. സിബിഐ സീരിസിലെ ആറാമത്തെ സിനിമ പുറത്തുവരാന്‍ ഒരുങ്ങുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഇതില്‍ അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ കെ മധു.

''സിബിഐയുടെ അഞ്ച് ഭാഗങ്ങളും കണ്ടവരാണോ നിങ്ങള്‍. ഉറപ്പാണേ. നാളെ മാറ്റി പറയരുത്. അഞ്ച് ഭാഗവും കണ്ട് ഇഷ്ടപ്പെട്ടോ?. ആറാം ഭാഗം കാണണോ ?. എന്നാല്‍ ഉടനെ വരും. ആറാം ഭാഗം ഉടനെ പ്രതീക്ഷിക്കാം''.- ഒരു പൊതുപരിപാടിയില്‍ വെച്ച് കെ മധു പറഞ്ഞു.

ആദ്യ അഞ്ച് ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി പുതിയൊരു ടീം ആകും ഇത്തവണ സേതുരാമയ്യരുമായി എത്തുക. രേഖാചിത്രം എന്ന ഹിറ്റ് ചിത്രം ഒരുക്കിയ ജോഫിന്‍ ടി ചാക്കോ ആകും ഈ ആറാം ഭാഗം ഒരുക്കാന്‍ പോകുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല.

സിബിഐയുടെ ആദ്യ അഞ്ച് ഭാഗങ്ങളും സംവിധാനം ചെയ്തിരിക്കുന്നത് കെ മധു ആണ്. എസ് എന്‍ സ്വാമി ആണ് ഈ സീരിസിലെ എല്ലാ സിനിമകളുടെയും തിരക്കഥ ഒരുക്കിയത്. ആറാം ഭാഗവുമായി സേതുരാമയ്യര്‍ എത്തുമ്പോള്‍ വിജയം ആവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് പലരും എക്‌സിലൂടെ കുറിക്കുന്നത്.

സിബിഐ സീരിസിലെ അഞ്ചാം ചിത്രമായാണ് സിബിഐ 5 ദ് ബ്രെയ്ന്‍ എത്തിയത്. വമ്പന്‍ പ്രീ- റിലീസ് ബുക്കിംഗ് നേടിയിരുന്നെങ്കിലും റിലീസിന് ശേഷം ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. സേതുരാമയ്യര്‍ ആയുളള മമ്മൂട്ടിയുടെ പ്രകടനം ശ്രദ്ധ നേടിയെങ്കിലും സിനിമയുടെ മേക്കിങ്ങും തിരക്കഥയും മറ്റു പ്രകടനങ്ങളും വിമര്‍ശനത്തിനിരയായി.

ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും 37 കോടി രൂപ സിനിമ നേടിയിരുന്നു. 1988 ല്‍ ഒരു സിബിഐ ഡയറിക്കുറിപ്പ്, 1989-ല്‍ ജാഗ്രത, 2004 ല്‍ സേതുരാമയ്യര്‍ സിബിഐ, 2005 ല്‍ നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് ഒരേ സംവിധായകനും നായകനും ഒന്നിച്ചുളള അഞ്ചാം ഭാഗം ഇറങ്ങിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW