-->
ഇന്ന് നടന്‍ രാം ചരണിന്റെ 41 ാം ജന്മദിനമാണ്. ആരാധകരും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും കുടുംബാംഗങ്ങളുമുള്‍പ്പെടെ നിരവധിപ്പേരാണ് താരത്തിന് ആശംസകള്‍ അറിയിച്ചെത്തുന്നത്. ഇപ്പോഴിതാ രാം ചരണിന്റെ സഹോദരനും നടനുമായ വരുണ്‍ തേജ് കൊനിഡേല താരത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്.
കുട്ടിക്കാലത്തെ വികൃതി പയ്യനില്‍ നിന്നും ഇന്ന് കാണുന്ന ശാന്തനും വിനയശാലിയുമായ വ്യക്തിത്വത്തിലേക്കുളള രാം ചരണിന്റെ മാറ്റത്തെ പ്രകീര്‍ത്തിച്ചുകൊണ്ടാണ് വരുണ്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
ജന്മദിനാശംസകള്‍ അണ്ണാ.., പണ്ട് നിങ്ങള്‍ എത്ര വലിയ വികൃതിയായിരുന്നു എന്ന് എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. എന്നാല്‍ ഇന്ന് ഇത്രയധികം വിനയമുളള, ശാന്തനായ, സ്‌നേഹനിധിയായ ഒരാളായി നിങ്ങള്‍ മാറിയത് കാണുമ്പോള്‍ എനിക്ക് വലിയ ബഹുമാനം തോന്നുന്നു. വരുണ്‍ കുറിച്ചു.
ജീവിതത്തിലെ പ്രതിസന്ധികളെ യാതൊരു ബഹളവുമില്ലാതെ ശാന്തമായ കരുത്തോടും സ്‌നേഹത്തോടും കൂടി നേരിടുന്ന രാം ചരണിന്റെ രീതി തന്നെ അത്ഭുതപ്പെടുത്താറുണ്ടെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. നിങ്ങളാണ് എന്റെ കരുത്ത് , ഒരുപാട് സ്‌നേഹം എന്ന് പറഞ്ഞുകൊണ്ടാണ് വരുണ്‍ കുറിപ്പ് അവസാനിപ്പിച്ചത്. രാം ചരണിനൊപ്പമുളള മനോഹരമായൊരു ചിത്രവും കുറിപ്പിനോടൊപ്പം വരുണ്‍ പങ്കുവെച്ചിട്ടുണ്ട്.
ചിരഞ്ജീവിയുടെയും പവന്‍ കല്യാണിന്റെയും സഹോദരന്‍ നാഗേന്ദ്ര ബാബുവിന്റെ മകനാണ് വരുണ്‍ തേജ് കൊനിഡേല. രാം ചരണും വരുണും തമ്മിലുളള ആത്മബന്ധം ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. നിരവധി ആരാധകരാണ് വരുണിന്റെ പോസ്റ്റിന് താഴെ രാം ചരണിന് ആശംസകളുമായി എത്തുന്നത്.