-->
കൊച്ചി: തന്റെ പേരില്‍ സമൂഹമാധ്യങ്ങളില്‍ പ്രചരിക്കുന്ന വര്‍ഗ്ഗീയ പരമാര്‍ശമുളള പോസ്റ്റിനെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ ആസിഫ് അലി. ഇത്തവണ കൂടി യുഡിഎഫ് അധികാരത്തില്‍ വന്നില്ലെങ്കില്‍ മുസ്ലീം ലീഗ് ഇല്ലാതാകുമെന്നും, സംഘപരിവാര്‍ എന്താണ് മുസ്ലിംങ്ങളോട് ചെയ്തതെന്ന് തന്റെ ബിടെക് എന്ന സിനിമയില്‍ പറഞ്ഞിട്ടുണ്ടെന്നും ആസിഫ് അലി പറഞ്ഞതായാണ് വ്യാജ പ്രചാരണം നടന്നത്. മട്ടാഞ്ചേരി കളളപ്പണ മാഫിയ പടങ്ങളില്‍ അഭിനയിക്കുന്ന സുഡാപ്പിയെന്ന് ആക്ഷേപിച്ചുകൊണ്ടാണ് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്.
എന്നാല്‍ തെറ്റായ അഭിപ്രായങ്ങള്‍ പ്രചരിപ്പിക്കാന്‍, അത് മറ്റൊരാളുടെ പേരില്‍ കെട്ടിവെയ്ക്കുന്നത് നിയമപരമായി കുറ്റകരവും അങ്ങേയറ്റം ലജ്ജാകരവുമാണെന്ന് ആസിഫ് അലി പറഞ്ഞു. വര്‍ഗ്ഗീയ പരാമര്‍ശത്തോടെയുളള കുറിപ്പ് വ്യാജമാണെന്നും താരം പറഞ്ഞു.