-->
' വെളളിനക്ഷത്രം', ' പുലിവാല്‍ കല്യാണം' ' അപരിചിതന്‍' തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് കാര്‍ത്തിക. മലയാളത്തിന് പുറമെ തമിഴിലും കാര്‍ത്തിക അഭിനയിച്ചിട്ടുണ്ട്. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും മാറിനിന്ന കാര്‍ത്തിക ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ഇപ്പോള്‍ അമേരിക്കയിലാണ് താമസം.
ഇപ്പോള്‍ കാര്‍ത്തിക സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങള്‍ വൈറലാവുകയാണ്. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പമുളള ചിത്രങ്ങളാണ് താരം പങ്കുവെച്ചത് മെറിന്‍ മാത്യു ആണ് കാര്‍ത്തികയുടെ ഭര്‍ത്താവ്. 2009ല്‍ ആയിരുന്നു ഇവരുടെ വിവാഹം.
2001 ല്‍ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിന്റെ റീമേക്ക് ആയ കാശിയിലൂടെയാണ് കാര്‍ത്തിക മാത്യുവിന്റെ സിനിമയിലേക്കുളള അരങ്ങേറ്റം. ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന ചിത്രത്തില്‍ സഹോദരി വേഷം ചെയ്തുകൊണ്ട് മലയാളത്തിലേക്ക് എത്തി. 2015ല്‍ പുറത്തിറങ്ങിയ തമിഴ് സിനിമ ' വിസാരണൈ 2' ആണ് കാര്‍ത്തിക അഭിനയിച്ച അവസാന ചിത്രം.