Friday, March 27, 2026 Last Updated 1 Min 29 Sec ago English Edition
Todays E paper
Ads by Google
Friday 27 Mar 2026 11.34 AM

' കല തന്നെ ജീവിതം എന്ന കാഴ്ച്ചപ്പാടുമായി വേദികളില്‍ നിറഞ്ഞുനിന്ന എന്റെ പ്രിയ സുഹൃത്ത്' ; ഇ.എ.രാജേന്ദ്രന്റെ വിയോഗത്തില്‍ വേദന പങ്കുവെച്ച് മോഹന്‍ലാല്‍

actor, director

നടനും സംവിധായകനുമായ ഇ.എ.രാജേന്ദ്രന്റെ വിയോഗത്തില്‍ വേദന പങ്കുവെച്ച് മോഹന്‍ലാല്‍. മലയാളികള്‍ ഓര്‍ക്കുന്ന ഒട്ടേറെ കഥാപാത്രങ്ങള്‍ അദ്ദേഹം നമുക്ക് സമ്മാനിച്ചിട്ടുണ്ടെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

'' നടനായും സംവിധായകനായും, നിര്‍മ്മാതാവായും നാടകങ്ങളിലും, സിനിമകളിലും നിറഞ്ഞുനിന്ന പ്രിയപ്പെട്ട രാജേന്ദ്രന്‍ നമ്മോട് വിടപറഞ്ഞു. മലയാളികള്‍ എന്നെന്നും ഓര്‍ക്കുന്ന ഒട്ടേറെ കഥാപാത്രങ്ങള്‍ അദ്ദേഹം നമുക്ക് സമ്മാനിച്ചിട്ടുണ്ട്. കല തന്നെ ജീവിതം എന്ന കാഴ്ച്ചപ്പാടുമായി വേദികളില്‍ നിറഞ്ഞുനിന്ന എന്റെ പ്രിയ സുഹൃത്തിന് വേദനയോടെ പ്രണാമം''.- മോഹന്‍ലാലിന്റെ വാക്കുകള്‍.

കൊല്ലം പട്ടത്താനത്തെ വസതിയില്‍ വെച്ച് ഇന്നലെ പുലര്‍ച്ചെയോടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. സംസ്‌കാരം വെളളിയാഴ്ച തൃശ്ശൂരില്‍ വെച്ച് നടക്കും. നടനും എംഎല്‍എയുമായ എം. മുകേഷിന്റെ സഹോദരി സന്ധ്യയുടെ ഭര്‍ത്താവാണ്.

ക്യാരക്ടര്‍ റോളും വില്ലന്‍ റോളും ഒരുപോലെ വഴങ്ങുന്ന നടനായിരുന്നു. അറുപതോളം ചലച്ചിത്രങ്ങളിലെ ശ്രദ്ധേയ വേഷങ്ങള്‍ക്ക് പുറമേ ടെലിവിഷന്‍ പരമ്പരകളിലെ പ്രധാന വേഷങ്ങളും കൈകാര്യം ചെയ്തിട്ടുണ്ട്. കളിയാട്ടം, പട്ടാഭിഷേകം, നരസിംഹം, മീശമാധവന്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. സംസ്ഥാന ഹോള്‍ട്ടികള്‍ച്ചര്‍ കോര്‍പറേഷന്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW