Friday, March 27, 2026 Last Updated 19 Min 19 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Mar 2026 12.10 PM

' നാഗവല്ലി' എന്റെ പുതിയ പെര്‍ഫ്യൂമിന്റെ പേര്, ആദ്യത്തെ കുപ്പി ശോഭനയ്ക്ക് കൊടുക്കണം എന്നായിരുന്നു ആഗ്രഹം പക്ഷേ..' ; ഊര്‍മിള ഉണ്ണി

new, perfume
photo-www.facebook.com/urmila.unni.94

മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിയും നര്‍ത്തകിയുമാണ് ഊര്‍മ്മിള ഉണ്ണി. ഇപ്പോള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു പോസ്റ്റ് ശ്രദ്ധ നേടുകയാണ്. ' തന്റെ പുതിയ പെര്‍ഫ്യൂം ' നാഗവല്ലി' തിരക്കഥാകൃത്ത് മധു മുട്ടത്തിനു സമ്മാനിച്ചതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ഊര്‍മിള ഉണ്ണി.

'നാഗവല്ലി' അതാണ് എന്റെ പുതിയ പെര്‍ഫ്യൂമിന്റെ പേര്! പുതുമയുള്ള പേര് ഒരുപാട് പേര്‍ എന്നെ അഭിനന്ദിച്ചു! ആ പേര് കേള്‍ക്കുമ്പോള്‍ തന്നെ നാമെല്ലാം ഓര്‍ക്കുന്നത് ശോഭനയുടെ മുഖമാണ്.. അതുകൊണ്ടുതന്നെ പുതിയ പെര്‍ഫ്യൂം ഇറക്കുമ്പോള്‍ അതിന്റെ ആദ്യത്തെ കുപ്പി ശോഭനയ്ക്ക് തന്നെ കൊടുക്കണം എന്ന് ഞാന്‍ തീരുമാനിച്ചു. പക്ഷേ മറ്റൊരു പ്രോഡക്ടിന് മോഡല്‍ ആയതുകൊണ്ട് ശോഭന സ്‌നേഹത്തോടെ എനിക്ക് നന്മകള്‍ നേര്‍ന്നുകൊണ്ട് അതില്‍ നിന്ന് പിന്മാറി. പിന്നീട് മനസ്സിലേക്ക് വന്നത് ഫാസിലാണ്. അദ്ദേഹത്തിനും ചില്ലറ ആരോഗ്യപ്രശ്‌നങ്ങള്‍.

പിന്നീടാണ് ഇതിനൊക്കെ പുറകില്‍ ഈ സിനിമ ഉണ്ടായത് എങ്ങനെ എന്ന ചോദ്യം എന്റെ മനസ്സില്‍ ഉദിച്ചത്. അതാണ് അക്ഷരവും അക്ഷരവും തമ്മിലുള്ള ബന്ധം. ഞാന്‍ ഉണ്ടാക്കിയ നാഗവല്ലിയുടെ കഥ എന്റെ സങ്കല്പമാണ്. വളരെ കുറച്ച് സത്യവും. പിന്നീട് ഒട്ടും ആലോചിച്ചില്ല, നടന്ന സംഭവത്തിനെ കുറിച്ച് അറിയാന്‍ നേരെ 'മധു മുട്ട'ത്തിനെ കാണാന്‍ പോയി. ജ്ഞാന നസമ്പന്നനായ അദ്ദേഹത്തിനു മുന്‍പില്‍ കഥകള്‍ കേട്ടിരുന്നു നേരം പോയത് അറിഞ്ഞില്ല ... നാഗവല്ലിയുടെ പാക്കിങ്ങും അതില്‍ ആലേഖനം ചെയ്ത മണിച്ചിത്രത്താഴും ഒക്കെ കണ്ട് അദ്ദേഹം അത്ഭുതപ്പെട്ടു! എനിക്ക് സര്‍വ്വ വിജയങ്ങളും നേര്‍ന്നു. അങ്ങനെ ഒരുപാട് അറിവ് ലഭിച്ച നല്ലൊരു സായാഹ്നം കൂടി ജീവിതത്തില്‍ ലഭിച്ചു. - എന്നാണ് ഊര്‍മിള ഉണ്ണിയുടെ വാക്കുകള്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW