Friday, March 27, 2026 Last Updated 5 Min 47 Sec ago English Edition
Todays E paper
Ads by Google
Friday 27 Mar 2026 11.42 AM

‘കാവലായ് ചേകവരുണ്ടോ’; എമ്പുരാന്റെ ഒന്നാം വാര്‍ഷികത്തില്‍ കുറിപ്പുമായി മുരളി ഗോപി

murali-gopy-
photo-www.facebook.com/murali.gopy/photos

2025 ൽ ഏറ്റവും കൂടുതൽ കോളിളക്കം സൃഷ്ടിച്ച മലയാള സിനിമയായിരുന്നു എമ്പുരാൻ. ഒന്നിനുപിറകേ ഒന്നായി ചിത്രത്തെ തേടി വിവാദങ്ങളെത്തി. എമ്പുരാന്റെ സംവിധായകൻ പൃഥ്വിരാജിനും നായകനായെത്തിയ മോഹൻലാലിനും നേരെ വൻ തോതിലുള്ള സൈബർ ആക്രമണമാണുണ്ടായത്.

വിവാദങ്ങൾക്കിടയിലും കഴിഞ്ഞ വർഷത്തെ ഏറ്റവും കൂടുതൽ ബോക്സ് ഓഫീസ് കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നായി എമ്പുരാൻ മാറുകയും ചെയ്തു. 48 മണിക്കൂറിനുള്ളിലാണ് ചിത്രം 100 കോടി ക്ലബ് കടന്നത്. 48 മണിക്കൂര്‍ കൊണ്ട് 100 കോടി ക്ലബ്ബില്‍ ഇടം നേടിയ ഏകമലയാള ചിത്രവും എമ്പുരാനാണ്. ഇന്നേക്ക് എമ്പുരാന്‍ റിലീസ ചെയ്തിട്ട് ഒരു വര്‍ഷം തികയുകയാണ്.

കഴിഞ്ഞ വർഷ് മാർച്ച് 27 ന് രാവിലെ ആറ് മണിക്ക് ആയിരുന്നു ആദ്യ ഷോ. ഈ അവസരത്തിൽ ചിത്രത്തിനായി താനെഴുതിയ പാട്ടിന്റെ വരികൾ പങ്കുവച്ചിരിക്കുകയാണ് തിരക്കഥാകൃത്ത് മുരളി ​ഗോപി. എമ്പുരാന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച്, സിനിമയ്ക്കു വേണ്ടി ഞാൻ എഴുതിയ രണ്ട് ഗാനങ്ങളിൽ ഒന്നായ "കാവലായ് ചേകവർ" എന്ന ഗാനത്തിന്റെ യഥാർത്ഥ വരികളിതാ..- എന്നാണ് മുരളി ​ഗോപി വരികൾ പങ്കുവച്ച് കുറിച്ചിരിക്കുന്നത്.

ജോബ് കുര്യനാണ് കാവലായ് എന്ന ​ഗാനം ആലപിച്ചിരിക്കുന്നത്. ദീപക് ദേവിന്റേതായിരുന്നു സംഗീതം. പുറത്തിറങ്ങിയതിന് പിന്നാലെ ഈ പാട്ടിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ സിനിമയുടെ തുടർച്ചയായിരുന്നു എമ്പുരാൻ.

Ads by Google
Ads by Google
LATEST NEWS
TRENDING NOW