Wednesday, March 18, 2026 Last Updated 42 Min 46 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Mar 2026 05.06 PM

പാലായില്‍ മാണിസാറിന്റെ പേര് പറയാന്‍ പോലും ജോസിന് അര്‍ഹതയില്ല ; പൂഞ്ഞാറില്‍ 20,000 വോട്ടിന്റെ ഭൂരിപക്ഷം കിട്ടുമെന്ന് പി.സി.ജോര്‍ജ്

uploads/news/2026/03/830889/PC-George.jpg

കോട്ടയം: പൂഞ്ഞാറിലും പാലായിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ വന്‍ വിജയം നേടുമെന്നും. പൂഞ്ഞാറില്‍ താന്‍ 20,000 വോട്ടുകള്‍ക്ക് ജയിക്കുമെന്ന് പൂഞ്ഞാറിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.സി. ജോര്‍ജ്ജ്. പാലായില്‍ ജോസ്‌കെ മാണിയും മാണി സി കാപ്പനും മുകളില്‍ വലിയ ഭൂരിപക്ഷം നേടി മകന്‍ ഷോണ്‍ ജോര്‍ജ്ജ് ജയിക്കുമെന്നും തനിക്കെതിരേ അനേകം കള്ളക്കേസുകളാണ് കൊണ്ടുവന്നതെന്നും പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ മത്സരിച്ചപ്പോള്‍ തനിക്ക് 42,000 വോട്ടുകള്‍ ഒറ്റയ്ക്ക് കിട്ടിയെന്നും കോണ്‍ഗ്രസിനും മുകളില്‍ രണ്ടാം സ്ഥാനത്ത് ആയിരുന്നെന്നും പറഞ്ഞു. അന്ന് ബിജെപിയ്ക്ക് ഈ മണ്ഡലത്തില്‍ 19,000 വോട്ടുകള്‍ കിട്ടിയിരുന്നു. ഈ സാഹചര്യത്തില്‍ താന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിട്ട് വരുമ്പോള്‍ ഭൂരിപക്ഷം 20,000 ന് മുകളിലേക്ക് പോയേക്കാമെന്നും പി.സി. ജോര്‍ജ്ജ് പറയുന്നു.

ബിജെപിക്കാര്‍ മാത്രമല്ല എല്ലാ മേഖലയിലുള്ളവരും തനിക്ക് വോട്ടു ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തവണ അഞ്ചുവര്‍ഷം പൂഞ്ഞാറിനെ വഞ്ചിച്ച എംഎല്‍എയുമായിട്ടാണ് മത്സരം. പൂഞ്ഞാറിലെ ഒരു വീട്ടിലും തന്നെ പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമോ പ്രചരണത്തിനായി ഇറങ്ങേണ്ട സാഹചര്യം പോലുമില്ല. തനിക്കെതിരേ 17 കേസുകള്‍ ഉണ്ടായിരുന്നു എല്ലാം രാഷ്ട്രീയകേസുകളാണ്. അത് കള്ളക്കേസാണെന്ന് പോലീസുകാര്‍ക്ക് പോലും അറിയാം. താന്‍ സ്‌റ്റേഷനില്‍ ചെല്ലുമ്പോള്‍ തന്നെ അവര്‍ വീട്ടിലേക്ക് പറഞ്ഞുവിടുമെന്നും പറഞ്ഞു.

മകന്‍ ഷോണ്‍ പാലായില്‍ വന്‍ ജയം നേടുമെന്നും ജോസ്.കെ.മാണി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. മാണിസാറിന്റെ പേര് പറയാന്‍ പോലും അര്‍ഹതയില്ലാത്തയാളാണ് ജോസ് കെ മാണിയെന്നും പറഞ്ഞു. മാണി സി കാപ്പന്‍ അഞ്ചുകൊല്ലം െകാണ്ട് ഒരു പരുവമായിരിക്കുകയാണ്. അദ്ദേഹത്തിന് ഒരു നല്ല പ്രവര്‍ത്തനവും മണ്ഡലത്തില്‍ നടത്താന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഷോണിന് അനായാസ ജയം ഉണ്ടാകുമെന്നും പറഞ്ഞു. നേരത്തേ പാലായില്‍ 20,000 വോട്ടിന് മുകളില്‍ ഭൂരിപക്ഷം നേടുമെന്ന് ഷോണും പറഞ്ഞിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW