Saturday, March 28, 2026 Last Updated 3 Min 37 Sec ago English Edition
Todays E paper
Ads by Google
Saturday 28 Mar 2026 09.34 AM

കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍ രമേശ് ചെന്നിത്തല ; വി.ഡി. സതീശന്‍ വെറും 'ബഫൂണ്‍': വെള്ളാപ്പള്ളി നടേശന്‍

V.D. Satheesan  Vellappally Natesan  Ramesh Chennithala

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തിന് ഏറ്റവും യോഗ്യന്‍ രമേശ് ചെന്നിത്തലയാണെന്നും പ്രതിപക്ഷ നേതാവ് വെറുമൊരു 'ബഫൂണ്‍' ആണെന്നും എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ രൂക്ഷമായി പരിഹസിച്ച വെള്ളാപ്പള്ളി അദ്ദേഹം കേരള രാഷ്ട്രീയത്തിലെ 'ജോക്കര്‍' ആണെന്നും പരിഹസിച്ചു.

പ്രതിപക്ഷ നേതാവായാല്‍ ആരെയും എന്തും പറയാമെന്ന ധാരണയാണ്. യു.ഡി.എഫിന് നൂറ് സീറ്റ് കിട്ടുന്നത് ലോകാവസാനത്തിന് തുല്യമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കെ. സുധാകരനെ സതീശന്റെ നേതൃത്വത്തില്‍ വേട്ടയാടുകയായിരുന്നു. സുധാകരനെയും അടൂര്‍ പ്രകാശിനെയും മാറ്റിനിര്‍ത്തിയത് യു.ഡി.എഫിന് വലിയ തിരിച്ചടിയാകുമെന്നും അദ്ദേഹം നിരീക്ഷിച്ചു. കോണ്‍ഗ്രസില്‍ യഥാര്‍ത്ഥ ബുദ്ധിജീവികള്‍ ഉണ്ടെന്നും എന്നാല്‍ സതീശന്‍ കേവലം ഒരു 'പ്രസംഗ തൊഴിലാളി' മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തില്‍ ഇടത് മുന്നണിക്ക് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സീറ്റുകളുടെ എണ്ണത്തില്‍ കുറവ് സംഭവിച്ചാലും എല്‍.ഡി.എഫ് തന്നെ അധികാരം നിലനിര്‍ത്തുമെന്നാണ് തന്റെ വിലയിരുത്തലെന്ന് അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് വെള്ളാപ്പള്ളി രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW