Saturday, March 28, 2026 Last Updated 14 Min 27 Sec ago English Edition
Todays E paper
Ads by Google
Saturday 28 Mar 2026 05.19 PM

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുകയാണ്. 12 ജില്ലകളിൽ താപ നില കൂടുന്ന സാഹചര്യത്തിൽ യെല്ലോ അലർട്ടാണ്.

rain
photo; representative image

തിരുവനന്തപുരം : സംസ്ഥാനത്ത് ചൂട് കൂടുന്നതിനിടെ ആശ്വാസമായി വേനൽമഴ. കേരളത്തിലെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ അടുത്ത 3 മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുകയാണ്. 12 ജില്ലകളിൽ താപ നില കൂടുന്ന സാഹചര്യത്തിൽ യെല്ലോ അലർട്ടാണ്. കൊല്ലം, പാലക്കാട് ജില്ലകളിൽ 38 ഡിഗ്രി വരെ താപനില ഉയരാം.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് കണ്ണൂർ ജില്ലകളിൽ 37ഡിഗ്രി സെലിഷ്യസ് വരെയും, തിരുവനന്തപുരം, മലപ്പുറം, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി സെലി സെലിഷ്യസ് വരെയും താപനില ഉയരാം. സാധാരണയേക്കാൾ രണ്ട് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്.

Ads by Google
Ads by Google
TRENDING NOW