-->
പാലക്കാട് : നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡനാരോപണം രാഷ്ട്രീയ കേരളത്തില്‍ വന്‍ ചര്‍ച്ചയാകുന്നു. സംഭവത്തില്‍ പീഡനത്തിനിരയായ യുവതി പൊലീസിന് നിര്‍ണ്ണായക തെളിവുകള്‍ കൈമാറി.
പരാതിക്കാരി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തുകയും ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. ജോലി ശരിയാക്കി നല്‍കാം എന്ന് വിശ്വസിപ്പിച്ചാണ് പീഡനം നടത്തിയതെന്നാണ് യുവതിയുടെ ആരോപണം.
പ്രശോഭിനെതിരെ പൊലീസ് നടപടി ശക്തമാക്കി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പില്‍, വി.കെ ശ്രീകണ്ഠന്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരുമായുള്ള തന്റെ അടുത്ത ബന്ധം ചൂണ്ടിക്കാട്ടി പ്രശോഭ് ഭീഷണിപ്പെടുത്തിയതായി യുവതി ആരോപിക്കുന്നു.
തായും യുവതി വെളിപ്പെടുത്തി. ഇത് സംബന്ധിച്ച തെളിവുകള്‍ അവര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. വിവാദം കൊഴുക്കുന്നത് മുന്‍കൂട്ടി കണ്ട് ഡി.സി.സി നേതൃത്വം അടിയന്തരമായി ഇടപെട്ടു.
തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഈ വിഷയം രാഷ്ട്രീയ ആയുധമാക്കാനാണ് എല്‍.ഡി.എഫും എന്‍.ഡി.എയും ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസിന്റെ മുന്‍നിര നേതാക്കളുമായി പ്രതിക്കുള്ള ബന്ധം ഉയര്‍ത്തിക്കാട്ടി സി.പി.എം വലിയ പ്രചാരണത്തിനാണ് ഒരുങ്ങുന്നത്.
പ്രശോഭിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. അല്പമെങ്കിലും ധാര്‍മികത ബാക്കിയുണ്ടെങ്കില്‍ പ്രശോഭ് കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കണമെന്നും പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.