Thursday, March 12, 2026 Last Updated 1 Min 36 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Feb 2026 01.18 PM

ന്യൂനപക്ഷ മതവിഭാഗങ്ങള്‍ പാര്‍ട്ടികളുണ്ടാക്കി അധികാരക്കസേരകളില്‍ അടയിരിക്കുന്നു: വെള്ളാപ്പള്ളി

uploads/news/2026/02/825867/vellappally.jpg

കൊല്ലം: ന്യൂനപക്ഷ മതവിഭാഗങ്ങള്‍ പാര്‍ട്ടികളുണ്ടാക്കി അധികാരക്കസേരകളില്‍ അടയിരിക്കുകയാണെന്നും അടികൊള്ളാനും കൊല്ലപ്പെടാനും പിന്നോക്ക വിഭാഗത്തിലുള്ളവരും അധികാരക്കസേരകളില്‍ മറ്റുള്ളവരും എന്ന രീതി ഇനി തുടരാനാവില്ലെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തെരഞ്ഞെടുപ്പില്‍ അര്‍ഹമായ പ്രാതിനിധ്യമില്ലെങ്കില്‍ സമുദായം ബാലറ്റിലൂടെ മറുപടി പറയുമെന്നും പറഞ്ഞു.

എസ്എന്‍ഡിപി യോഗം മുഖപത്രം യോഗനാദത്തില്‍ എഡിറ്റോറിയലിലായിരുന്നു വിമര്‍ശനം. അധികാര രാഷ്ട്രീയത്തിലെത്താന്‍ വിലപേശല്‍ വേണമെന്നും പത്ത് വര്‍ഷം കൊണ്ട് സമുദായത്തിന് നഷ്ടപ്പെട്ടതെല്ലാം തിരികെ പിടിക്കണമെന്ന ലീഗ് നേതാക്കളുടെ പ്രസ്താവന ഭൂരിപക്ഷ ജനതയ്ക്കുള്ള മുന്നറിയിപ്പാണെന്നും പറയുന്നു. ന്യൂനപക്ഷങ്ങള്‍ മതം പറഞ്ഞ് അധികാരം നേടി.

മുസ്ലീം, ക്രൈസ്തവ സമുദായങ്ങള്‍ രാഷ്ട്രായ പാര്‍ട്ടികളുണ്ടാക്കി അധികാര പദവികള്‍ പിടിച്ചെടുത്തു. ഭൂരിപക്ഷസമുദമായങ്ങള്‍ തമ്മില്‍ തല്ലിയും കാലു വാരി യും പരസ്പരം കുറ്റം പറഞ്ഞും നശിക്കുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കണം.. അര്‍ഹമായത് ചോദിച്ചു വാങ്ങാന്‍ കുമാരനാശാനെ ശ്രീനാരായണഗുരു പ്രജാസഭയിലേക്ക് അയച്ച ചരിത്രസംഭവത്തെ ഉദാഹരണമായി ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW