Thursday, March 12, 2026 Last Updated 7 Min 55 Sec ago English Edition
Todays E paper
Ads by Google
Thursday 12 Mar 2026 11.47 AM

വെള്ളാപ്പള്ളി നടേശനെ എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി

uploads/news/2026/03/829798/vellappally.jpg

കൊച്ചി: വെള്ളാപ്പള്ളി നടേശനെ എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി. വെള്ളാപ്പള്ളിയെയും നിലവിലെ ഭരണസമിതിയെയും ഹൈക്കോടതി അയോഗ്യരാക്കി. നിരവധി കേസുകളുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. വെള്ളാപ്പള്ളി നടേശന് കനത്ത തിരിച്ചയാണ് ഹൈക്കോടതിവിധി. പ്രൊഫസര്‍ എം.കെ. സാനു അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി.

ഓഡിറ്റ് അക്കൗണ്ട് ഹാജരാക്കിയില്ല. വെള്ളാപ്പള്ളിക്ക് പുറമേ തുഷാര്‍ വെള്ളാപ്പള്ളിയും പ്രസിഡന്റ് സോമനും അടക്കമുള്ളവര്‍ അയോഗ്യരായവരുടെ പട്ടികയിലുണ്ട്. കമ്പനി നിയമപ്രകാരം സിംഗിള്‍ ബഞ്ചിന്റേതാണ് നടപടി. മുഴുവന്‍ ബോര്‍ഡ് അംഗങ്ങളേയും നീക്കി. വെള്ളാപ്പള്ളിയുടെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്തായിരുന്നു ഹര്‍ജി. വിധിക്കെതിരേ സുപ്രീംകോടതിയില്‍ അപ്പീല്‍ പോകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW