Friday, March 27, 2026 Last Updated 13 Min 28 Sec ago English Edition
Todays E paper
Ads by Google
Friday 27 Mar 2026 03.38 PM

'ജോലി വാഗ്ദാനം ചെയ്ത് പീഡനം'; പാലക്കാട് നഗരസഭ വാർഡ് കൗൺസിലറിനെതിരെ പരാതിയുമായി ദളിത് യുവതി

palakkad
photo; representative image

പാലക്കാട് : പാലക്കാട് നഗരസഭ കൗണ്‍സലിര്‍ പ്രശോഭ് സി വത്സനെതിരെ ലൈംഗിക പീഡന പരാതി . ജോലി വാഗ്ദാനം ചെയ്ത പരിചയപ്പെട്ട ശേഷം പീഡിപ്പിച്ചെന്നാണ് ദളിത് യുവതിയുടെ ആരോപണം . പാലാക്കാട് നഗരസഭയിലെ 24-ാം വാര്‍ഡിലെ കോണ്‍ഗ്രസ് കൗണ്‍സിലറായ പ്രശോഭനെതിരയാണ് പരാതി ഉയര്‍ന്നിരിക്കുന്നത് .

ഗര്‍ഭിണിയാണെന്നറിയിച്ചപ്പോള്‍ അലസിപ്പിക്കാനുളള മരുന്ന കഴിക്കാന്‍ നിര്‍ബന്ധിപ്പിച്ചെന്നും അതിജീവത പറഞ്ഞു . പ്രശോഭിനെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പാലക്കാട് ജില്ലാ പോലീസ് മേധാവിക്കുമാണ് യുവതി പരാതി നല്‍കിയത് .

ജോലി വാ​ഗ്ദാനം ചെയ്ത് പരിചയപ്പെട്ടു, പിന്നീട് യുവതിയുടെ വീട്ടിലേക്ക് പ്രശോഭെത്തി, ഇവിടെ വെച്ച് പീഡിപ്പിച്ചു എന്നാണ്. പിന്നീട് പട്ടാമ്പിയിലെ ഒരു വ്യാപാര സ്ഥാപനത്തിൽ ജോലി നൽകാമെന്ന് പറഞ്ഞ് കാറിൽ കയറ്റി കൊണ്ടുപോയി, കാറിൽ വെച്ചും പീഡനത്തിനിരയാക്കി. പാലക്കാട് ജില്ല ആശുപത്രിക്ക് സമീപം വെച്ചും പീഡനമുണ്ടായി. ഇത് കൂടാതെ പാലക്കാട്ടെ ഒരു ഹോട്ടലിലേക്ക് ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തി പീഡിപ്പിക്കാനും ശ്രമിച്ചു. ഈ സമയത്ത് മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി എന്ന് യുവതി പറയുന്നു. താൻ ആക്രമിക്കപ്പെട്ടേക്കുമെന്ന് ഭയന്നാണ് മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയതെന്നും യുവതി വെളിപ്പെടുത്തി.

പ്രശോഭിനെ ഫോണിൽ ലഭിക്കുന്നില്ല. ഇയാള്‍ ഒളിവിൽ പോയെന്നാണ് ഇയാളോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ് പ്രശോഭ്. രാഹുലിനെതിരെ ലൈംഗിക പീഡന പരാതി ഉയരുകയും പിന്നീട് കേസായി ഒളിവിൽ പോകുകയും ചെയ്തതിന് ശേഷം രാഹുൽ പാലക്കാട് എത്തിയത് പ്രശോഭിന് വോട്ട് ചെയ്യാനായിരുന്നു. പ്രശോഭ് ജയിച്ചതിന് ശേഷം ആദ്യം പോയതും രാഹുലിനെ കാണാൻ വേണ്ടിയാണ്. രാഹുലുമായി ഇപ്പോഴും അടുത്ത ബന്ധമുള്ളയാളാണ് പ്രശോഭ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW