Thursday, March 26, 2026 Last Updated 2 Min 21 Sec ago English Edition
Todays E paper
Ads by Google
Thursday 26 Mar 2026 08.36 PM

മുഖ്യമന്ത്രിയെ നയിക്കുന്നത് പിആർ ഏജൻസികൾ, മുഖ്യമന്ത്രിയുടെ സ്വഭാവം മാറ്റാൻ കഴിയില്ല: രമേശ് ചെന്നിത്തല

congress-
photo - facebook

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പിആർ ഏജൻസി എത്ര ശ്രമിച്ചാലും മുഖ്യമന്ത്രിയുടെ സ്വഭാവം മാറ്റാൻ കഴിയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പുള്ളിപ്പുലിയുടെ പുള്ളി മായ്ക്കാൻ കഴിയാത്തത് പോലെയാണ് മുഖ്യമന്ത്രിയുടെ അവസ്ഥയെന്നും ചെന്നിത്തല പരിഹസിച്ചു.

മുഖ്യമന്ത്രിയെ നയിക്കുന്നത് പിആർ ഏജൻസികളാണ്. പിആർ ഏജൻസി ഇല്ലാത്തതുകൊണ്ടാണ് ചോദ്യം ചോദിച്ചയാളോട് വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ആരോഗ്യ വകുപ്പിനെതിരെയും രമേശ് ചെന്നിത്തല വിമർശനം ഉന്നയിച്ചു. ആരോഗ്യ കേരളം മോർച്ചറിയിൽ ആണെന്നും നേരത്തെ വെൻ്റിലേറ്ററിൽ ആയിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആശുപത്രികളിൽ പൊതുജനങ്ങൾക്ക് വിശ്വസിച്ച് കയറാൻ കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW