Saturday, March 28, 2026 Last Updated 1 Min 50 Sec ago English Edition
Todays E paper
Ads by Google
Thursday 26 Mar 2026 02.05 PM

ജമാ അത്തെ ഇസ്‌ളാമിയുമായി ചേര്‍ന്ന് ഭരിക്കാമെന്ന് കരുതേണ്ട; കോണ്‍ഗ്രസ് മനക്കോട്ട കെട്ടേണ്ടെന്ന് രാജീവ് ചന്ദ്രശേഖരന്‍

rajeev chandrasekhar

തിരുവനന്തപുരം: രാജ്യത്ത് ഭീകരത സൃഷ്ടിക്കുന്ന ജമാഅത്തെ ഇസ്‌ളാമിയുമായി ചേര്‍ന്ന് കോണ്‍ഗ്രസ് കേരളം ഭരിക്കാന്‍ നോക്കേണ്ട അത് നടപ്പിക്കത്തില്ലെന്നും ബിജെപി അതിന് സമ്മതിക്കില്ലെന്നും സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സിപിഐഎമ്മിന്റെ വീഴ്ച കണ്ടിട്ട് ഡിസംബര്‍ മുതല്‍ കോണ്‍ഗ്രസ് മനക്കോട്ടയിലാണെന്നും 100, 125, 150 എന്നെല്ലാം കണക്കുകൂട്ടലുകള്‍ നടത്തുകയാണെന്നും പറഞ്ഞു.

തങ്ങള്‍ക്ക് 100 സീറ്റ് കിട്ടുമെന്നാണ് അവര്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തില്‍ താമസിക്കുന്ന ഓരോ മലയാളികളും ഞങ്ങള്‍ക്ക് ജമാഅത്തെ ഇസ്‌ളാമി വേണ്ട, അഴിമതി വേണ്ട, കുടുംബവാഴ്ച വേണ്ട എന്നാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇവിടെ വേണ്ടത് വികസനമാണെന്നാണെന്നും അതിന് ബിജെപിയ്‌ക്കേ കഴിയൂ എന്നും തീരുമാനം എടുത്തിരിക്കുകയാണെന്നും പറഞ്ഞു.

പാര്‍ട്ടി പ്രചരണയോഗത്തില്‍ കോണ്‍ഗ്രസിനെ രൂക്ഷമായിട്ടാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വിമര്‍ശിച്ചത്. സിപിഐഎമ്മിന് എന്തായാലും ഈ തെരഞ്ഞെടുപ്പില്‍ വോട്ടുകിട്ടാന്‍ സാധ്യതയില്ല. നാട്ടുകാര്‍ക്ക് വോട്ടുചെയ്യാന്‍ വേറൊരു ഓപ്ഷനുമില്ലാത്തതിനാല്‍ കോണ്‍ഗ്രസിന് അവര്‍ വോട്ടുചെയ്യും ജമാ അത്തെ ഇസ്‌ളാമിയുമായി ചേര്‍ന്ന് കേരളം ഭരിക്കാമെന്നുമാണ് കരുതുന്നത്.

ഈ ലോകത്ത് ഈ രാജ്യത്ത് നാണമില്ലാത്ത ഒരു പാര്‍ട്ടിയുണ്ടെങ്കില്‍ അത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. വ്യാജവാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തില്‍ എത്തിയ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം സമ്പദ് വ്യവസ്ഥ തകര്‍ന്ന് ശമ്പളം പോലും കൊടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും പറഞ്ഞു. വികസിത കേരളത്തെക്കുറിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് എന്താണ് പറയാന്‍ അവകാശമെന്നും ചോദിച്ചു.

പത്തുകൊല്ലം യുപിഎ സര്‍ക്കാര്‍ ഇന്ത്യ ഭരിച്ചപ്പോള്‍ കേരളത്തിന് എന്താണ് ചെയ്തത്. ഒന്നും ചെയ്തില്ലെന്നും വ്യാജ വാഗ്ദാനം കൊടുത്ത് വോട്ടു നേടിയ കോണ്‍ഗ്രസ് പാര്‍ട്ടി കേരളത്തില്‍ ഒരു വികസനവും സാധ്യമാക്കിയില്ലെന്നും പറഞ്ഞു. ഇന്ത്യയില്‍ അവര്‍ നിലവില്‍ ഭരണം നടത്തുന്ന മൂന്ന് സംസ്ഥാനങ്ങളിലും സാമ്പത്തീകമേഖലയെ ലജ്ജിപ്പിച്ചു നില്‍ക്കുകയാണെന്നും പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പോലും ശമ്പളം കൊടുക്കാനായില്ല. കോണ്‍ഗസ് മുമ്പ് പല തവണ കേരളം ഭരിച്ചതാണ്. എന്നാല്‍ കൈവശം പണമില്ലെന്ന് പറഞ്ഞ് വികസനത്തില്‍ നിന്നും അകന്നു നില്‍ക്കുകയായിരുന്നു. കേരളത്തില്‍ വികസനം കൊണ്ടുവരാന്‍ ബിജെപിയ്ക്ക് മാത്രമേ കഴിയൂ എന്നും പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW