Friday, March 27, 2026 Last Updated 11 Min 11 Sec ago English Edition
Todays E paper
Ads by Google
Friday 27 Mar 2026 04.27 PM

'തുടർഭരണം വ്യക്തികളിൽ ഫാസിസ്റ്റ് പ്രവണത കൂട്ടും'; നിലപാടിൽ ഉറച്ച് ബി അശോക് ഐഎഎസ്

തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളുടെ ചോദ്യങ്ങൾക്ക് നേതാക്കൾ ഉത്തരം നൽകണംമെന്നും അഭിപ്രായം പറഞ്ഞാൽ സൈബർ ആക്രമണം എന്ന രീതി ശരിയല്ലെന്നും അശോക് വ്യക്തമാക്കി.
b ashok , ias

"കേരള ശബ്ദ'ത്തിലെ തുടർഭരണം ഫാസിസ്റ്റ് പ്രവണത കൂട്ടുമെന്ന ലേഖനത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കി ബി അശോക് ഐഎഎസ്. താൻ സർക്കാരിനെ വിമർശിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളുടെ ചോദ്യങ്ങൾക്ക് നേതാക്കൾ ഉത്തരം നൽകണംമെന്നും അഭിപ്രായം പറഞ്ഞാൽ സൈബർ ആക്രമണം എന്ന രീതി ശരിയല്ലെന്നും അശോക് വ്യക്തമാക്കി.

ജനങ്ങൾ തെരഞ്ഞെടുപ്പ് കാലത്ത് ഉയർത്തുന്ന ചോദ്യങ്ങൾക്ക് രാഷ്ട്രീയ നേതാക്കൾ മറുപടി നൽകേണ്ടത് അനിവാര്യമാണെന്ന് ഡോ. ബി അശോക് ഐഎഎസ് പറഞ്ഞു. എല്ലാ ചോദ്യങ്ങൾക്കും ഉടൻ മറുപടി പറയാൻ സാധിക്കണമെന്നില്ലെങ്കിലും, പിന്നീട് എങ്കിലും വ്യക്തമായ വിശദീകരണം നൽകണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

തുടർഭരണം വ്യക്തികളിൽ ഫാസിസ്റ്റ് പ്രവണതകൾ വർധിപ്പിക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അഭിപ്രായം പ്രകടിപ്പിച്ചതിന്റെ പേരിൽ സൈബർ ആക്രമണം നേരിടുന്ന പ്രവണത ശരിയല്ലെന്നും അത് ജനാധിപത്യ സംസ്കാരത്തിന് അനുയോജ്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Ads by Google
Friday 27 Mar 2026 04.27 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW