Friday, March 27, 2026 Last Updated 0 Min 59 Sec ago English Edition
Todays E paper
Ads by Google
Friday 27 Mar 2026 10.08 AM

സതീശന് 'അവിലും മലരും കുന്തിരിക്കവും വില്‍ക്കുന്ന കട' ; കോണ്‍ഗ്രസ് വന്നാല്‍ ജമാഅത്തെ ആഭ്യന്തരം ഭരിക്കുമെന്ന് കെ. സുരേന്ദ്രന്‍

k surendran BJP

തിരുവനന്തപുരം: കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ആഭ്യന്തരവകുപ്പില്‍ ജമാ അത്തെ ഇസ്‌ളാമിയുടെ സ്വാധീനം ഉണ്ടാകുമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. മുസ്ലിം ലീഗിന് പിന്നില്‍ ജമാഅത്തെ ഇസ്ലാമി ഉറച്ചുനില്‍ക്കുന്നത് ഇതിന്റെ ഭാഗമാണെന്നും തിരുവനന്തപുരത്ത് പറഞ്ഞു. ഈ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ അത്തരം ശക്തികളുടെ വക്താവായി മാറി.

കോണ്‍ഗ്രസും തീവ്ര സ്വഭാവമുള്ള സംഘടനകളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെ മഞ്ചേശ്വരത്തെ ബിജെപി സ്ഥാനാര്‍ത്ഥി കൂടിയായ കെ. സുരേന്ദ്രന്‍ രൂക്ഷമായി വിമര്‍ശിച്ചു. ഫാത്തിമ തഹ്ലിയ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ജമാഅത്തെ ഇസ്ലാമിയുടെ നോമിനികളാണെന്ന അഹമ്മദ് ദേവര്‍കോവിലിന്റെ മുന്‍പത്തെ ആരോപണങ്ങള്‍ സുരേന്ദ്രന്‍ ശരിവെച്ചു. തീവ്രവാദ സംഘടനകളുമായി കൈകോര്‍ത്ത് കേരളത്തിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും ബിജെപി അധ്യക്ഷന്‍ ആരോപിച്ചു.

മഞ്ചേശ്വരം ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ തനിക്കെതിരെ ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും കൂട്ടുപിടിച്ച് കോണ്‍ഗ്രസ് കരുനീക്കം നടത്തുകയാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. സംസ്ഥാനത്താകെ കോണ്‍ഗ്രസും ജമാഅത്തെ ഇസ്ലാമിയും തമ്മില്‍ രഹസ്യമായ രാഷ്ട്രീയ ബാന്ധവമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ ജമാ അത്തെ ഇസ്‌ളാമി ബന്ധത്തെ മുന്‍പ് ആലപ്പുഴയില്‍ നടന്ന എസ്ഡിപിഐ പ്രകടനത്തില്‍ ഒരു കുട്ടി ഉയര്‍ത്തിയ 'അവിലും മലരും കുന്തിരിക്കവും വാങ്ങി വെച്ചോളൂ' എന്ന വിവാദ മുദ്രാവാക്യത്തെ മുന്‍നിര്‍ത്തിയാണ് പരിഹസിച്ചത്. വി.ഡി. സതീശന് അവിലും മലരും കുന്തിരിക്കവും വില്‍ക്കുന്ന കടയുണ്ടെന്നായിരുന്നു പരാമര്‍ശം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW