Friday, March 27, 2026 Last Updated 18 Min 36 Sec ago English Edition
Todays E paper
Ads by Google
Friday 27 Mar 2026 02.57 PM

കരുണാകരന്‍ ജീവിച്ചിരുന്നെങ്കില്‍ താന്‍ ബിജെപിയിലേക്ക് കൊണ്ടുവന്നേനെയെന്ന പത്മജയുടെ പ്രതികരണം: മറുപടിയുമായി കെ മുരളീധരന്‍

k-muraleedharan , padmaja-venugopal
photo - facebook

തൃശൂര്‍ : മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍ ജീവിച്ചിരുന്നെങ്കില്‍ താന്‍ ബിജെപിയിലേയക്ക് കൊണ്ടുവന്നേയെന്ന പത്മജ വേണുഗോപാലിന്റെ് പ്രതികരണത്തിന് മറുപടിയുമായി കെ.മുരളീധരന്‍ . രാഷ്ട്രീയ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് പിതാവിനെ അനാവശ്യമായ വലിച്ചിഴയക്കരുത് എന്നാണ് മാധ്യമങ്ങളോട് പറഞ്ഞു .

കോണ്‍ഗ്രസിന്റെ് തലപ്പൊക്കമുളള നേതാവ് കെ.കരുണാകരന്‍ തനിക്കൊപ്പം ബിജെപിയിലേയ്ക്ക വരുമായിരുന്നുവെന്ന പത്മജ വേണുഗോപാലിന്റെ് പ്രതികരണം ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു . വ്യത്യസ്ത ചേരിയിലുളള സഹോദരിയുടെ പ്രതികരണത്തില്‍ കെ.മുരളീധരന്‍ ഇന്ന് മറുപടി നല്‍കി . കോണ്‍ഗ്രസിന്റെ് പാതക പുതച്ചു മരിക്കാന്‍ ആഗ്രഹിച്ചയാളാണ് കെ.കരുണാകരനെന്നും മുരളീധരന്‍ പറഞ്ഞു .

അതേസമയം “അച്ഛന്‍ കെ കരുണാകരന്‍ മക്കള്‍ തീരുമാനിക്കുന്നതില്‍ കയ്യിടാന്‍ വരാറില്ല. തന്നോളം വളര്‍ന്നാല്‍ താന്‍ എന്നു വിളിക്കണം എന്ന വാദക്കാരനാണ്. മുമ്പ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍, അച്ഛന്‍ ഒരിക്കലും ചേരില്ലെന്ന് വിചാരിച്ച എല്‍ഡിഎഫുമായി ചേര്‍ന്നിട്ടുണ്ട്. അച്ഛന്റെ കാര്യം പ്രവചിക്കാനാകില്ല. പക്ഷെ ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹം ബിജെപിയില്‍ വന്നേനെ എന്നു തോന്നിയിട്ടുണ്ട്. കാരണം കരുണാകരന് അത്രയ്‌ക്കും കോണ്‍ഗ്രസ് മടുത്തിരുന്നു” പത്മജ പറഞ്ഞു.

“രാഷ്‌ട്രീയവും വ്യക്തിപരവുമായ കാര്യങ്ങള്‍ രണ്ടാണ്. പാര്‍ട്ടി ജയിക്കണമെന്നാണ് ആഗ്രഹം. എന്നാല്‍ സഹോദരന്‍ തോല്‍ക്കണമെന്ന് ആരും ആഗ്രഹിക്കില്ലല്ലോ. കോണ്‍ഗ്രസില്‍ കെ മുരളീധരന് നീതി ലഭിക്കുന്നില്ല. അച്ഛനും മുരളീധരനും പാര്‍ട്ടി വിട്ടപ്പോഴും പാര്‍ട്ടിയില്‍ ഉറച്ചു നിന്നയാളാണ് താന്‍. എന്നാല്‍ പിന്നീടും കോണ്‍ഗ്രസ് ദ്രോഹിക്കാനാണ് ശ്രമിച്ചിട്ടുള്ളത്” പത്മജ വേണുഗോപാല്‍ പറഞ്ഞു.

Ads by Google
Friday 27 Mar 2026 02.57 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW