Friday, March 27, 2026 Last Updated 2 Min 4 Sec ago English Edition
Todays E paper
Ads by Google
Friday 27 Mar 2026 09.56 AM

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു; മന്ത്രി വി. ശിവന്‍കുട്ടിക്കെതിരെ വരണാധികാരിക്ക് പരാതി നല്‍കി ബിജെപി

v sivankutty BJP

തിരുവനന്തപുരം: നേമം നിയമസഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ വി. ശിവന്‍കുട്ടിക്കെതിരെ ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ വരണാധികാരിക്ക് മന്ത്രി വി. ശിവന്‍കുട്ടി വിശദീകരണം നല്‍കി.

മണ്ഡലത്തിലെ വീടുകളില്‍ വിതരണം ചെയ്ത കത്തുകളില്‍ മന്ത്രിയുടെ ഔദ്യോഗിക ലെറ്റര്‍പാഡാണ് ഉപയോഗിച്ചിരിക്കുന്നത്. മന്ത്രി തന്റെ ഔദ്യോഗിക ലെറ്റര്‍പാഡ് ഉപയോഗിച്ച് വോട്ടര്‍മാര്‍ക്ക് കത്തയച്ചെന്നും ഇത് ചട്ടലംഘനമാണെന്നുമാണ് പരാതിയിലെ പ്രധാന ആരോപണം.

വോട്ടര്‍മാരുടെ പിന്തുണയും സഹായവും അഭ്യര്‍ത്ഥിച്ചുകൊണ്ട് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്താണ് പ്രചാരണം നടത്തുന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ബി.ജെ.പി നേമം മണ്ഡലം ലീഗല്‍ ഇന്‍ ചാര്‍ജ് അഡ്വ. പ്രകാശ് ആര്‍.സി.യാണ് വരണാധികാരിക്ക് പരാതി നല്‍കിയത്. ഇതിന് ശിവന്‍കുട്ടി നല്‍കിയ വിശദീകാരണം തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പാണ് കത്തയച്ചത് എന്നാണ്.

വിജ്ഞാപനം വരുന്നതിന് മുമ്പ് മാര്‍ച്ച് 6 നാണ് കത്തയച്ചതെന്നും മാര്‍ച്ച് 15-നാണ് ഔദ്യോഗികമായി തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങിയതെന്നും പറയുന്നു. കത്തിലൂടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ അഭ്യര്‍ത്ഥിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് വിശദീകരണം

പരാതിയില്‍ പറയുന്നതുപോലെ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നം പതിപ്പിച്ച ലെറ്റര്‍പാഡ് വോട്ടര്‍മാര്‍ക്ക് നല്‍കിയ കത്തുകളില്‍ ഉപയോഗിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുന്‍പ് (മാര്‍ച്ച് 6-ന്) ആണ് മണ്ഡലത്തിലെ പ്രമുഖ വ്യക്തികള്‍ക്ക് കത്തയച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW