Saturday, March 28, 2026 Last Updated 33 Min 7 Sec ago English Edition
Todays E paper
Ads by Google
Thursday 26 Mar 2026 12.13 PM

കുറഞ്ഞ വിലയില്‍ എസ്യുവി സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി മാരുതിയുടെ മൈക്രോ എസ്യുവി

details

മൈക്രോ എസ്യുവി സെഗ്മെന്റില്‍ 'Y43' എന്ന കോഡ് നാമത്തില്‍ പുതിയ വാഹനം പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് മാരുതി സുസുക്കിയെന്ന് റിപ്പോര്‍ട്ടുകള്‍. കുറഞ്ഞ വിലയില്‍ എസ്യുവി സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന സാധാരണക്കാരായ ഉപഭോക്താക്കളെ ലക്ഷ്യം വെച്ചാണ് മാരുതി എത്തുന്നത്. മാരുതി സുസുക്കി ചെറുതും താങ്ങാവുന്ന വിലയിലുള്ളതുമായ എസ്യുവികളിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. വലിപ്പം പരിശോധിക്കുമ്പോള്‍ ഇതിന് ഏകദേശം 3.8 മീറ്റര്‍ നീളവും 1.7 മീറ്ററിലധികം വീതിയുമുണ്ടാകും.

1.6 മീറ്ററിലധികം വരുന്ന ഉയരവും 2.5 മീറ്റര്‍ വീല്‍ബേസും ഈ മൈക്രോ എസ്യുവിയുടെ അകത്തളത്തില്‍ മതിയായ ഇടം നല്‍കും. സാങ്കേതിക വശങ്ങളിലേക്ക് നോക്കിയാല്‍, Z12E 1.2 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനായിരിക്കും ഈ കുഞ്ഞന്‍ എസ്യുവിക്ക് കരുത്ത് പകരുക. ഇത് 80 hp പവറും 111.7 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കും. പെട്രോളിന് പുറമെ ഈ പുത്തന്‍ കാറിന്റെ സിഎന്‍ജി പതിപ്പും കമ്പനി അവതരിപ്പിക്കും. സിഎന്‍ജി മോഡലില്‍ ഇതേ എഞ്ചിന്‍ 69 hp പവറും 101.8 Nm ടോര്‍ക്കും നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2027-ന്റെ തുടക്കത്തില്‍ ഈ മൈക്രോ എസ്യുവി വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ബേസ് മോഡലിന് 5.25 ലക്ഷം മുതല്‍ 5.50 ലക്ഷം രൂപ വരെയാകും എക്‌സ്-ഷോറൂം വില പ്രതീക്ഷിക്കുന്നത്. Y43-ക്ക് പുറമെ ജനപ്രിയ സബ് 4 മീറ്റര്‍ എസ്യുവിയായ ബ്രെസയുടെ ഫെയ്സ്ലിഫ്റ്റ് പതിപ്പും മാരുതി ഉടന്‍ തന്നെ വിപണിയിലെത്തിക്കും. അപ്‌ഡേറ്റഡ് പതിപ്പുകള്‍ക്കൊപ്പം പുതിയ മോഡലുകളും കൊണ്ടുവന്ന് വരും വര്‍ഷങ്ങളില്‍ വിപണി വിഹിതം ഉയര്‍ത്താനാണ് മാരുതിയുടെ പദ്ധതി. സമീപഭാവിയില്‍ പാസഞ്ചര്‍ ഇലക്ട്രിക് വാഹന വിഭാഗത്തിലും തങ്ങളുടെ സാന്നിധ്യം ശക്തമാക്കാന്‍ മാരുതി സുസുക്കിക്ക് പദ്ധതികളുണ്ട്.

Ads by Google
Ads by Google
TRENDING NOW