Saturday, March 28, 2026 Last Updated 34 Min 34 Sec ago English Edition
Todays E paper
Ads by Google
Saturday 21 Mar 2026 01.08 PM

കൂപ്പര്‍ ട ഹാച്ച്ബാക്കിന്റെ പുതിയ സ്‌പെഷ്യല്‍ എഡിഷനുമായി മിനി ; വിക്ടറി എഡിഷന്റെ വില അറിയേണ്ടേ ?

on

കൂപ്പര്‍ ഹാച്ച്ബാക്ക് (Mini Cooper) സീരീസിലൂടെ ഇന്ത്യക്കാര്‍ക്കിടയില്‍ വരെ പ്രത്യേക സ്ഥാനം കണ്ടെത്തിയ ലക്ഷ്വറി കാര്‍ ബ്രാന്‍ഡാണ് ബ്രിട്ടീഷ് കാര്‍ നിര്‍മ്മാതാക്കളായ മിനി. ബിഎംഡബ്ല്യുവിന്റെ ഉടസ്ഥതയിലുള്ള കമ്പനി ആഭ്യന്തര വിപണിയില്‍ വളരെ സജീവമായാണ് പ്രവര്‍ത്തിക്കുന്നത്. കൂപ്പര്‍ S ഹാച്ച്ബാക്കിന്റെ പുതിയ സ്‌പെഷ്യല്‍ എഡിഷന്‍ വേരിയന്റായ 'വിക്ടറി എഡിഷന്‍' ഇന്ത്യയില്‍ ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. അടുത്തിടെ ഈ ലക്ഷ്വറി ഹാച്ച്ബാക്കിനായുള്ള ബുക്കിംഗുകളും ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മിനി കൂപ്പര്‍ S വിക്ടറി എഡിഷന്‍ വിപണിയില്‍ ലോഞ്ച് ചെയ്തിരിക്കുന്നത്.

കൊച്ചി, ഡല്‍ഹി എന്‍സിആര്‍, മുംബൈ, പൂനെ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ്, ചണ്ഡീഗഡ്, ജയ്പൂര്‍, കൊല്‍ക്കത്ത, ലഖ്നൗ, ഗുവാഹത്തി, റാഞ്ചി, സൂററ്റ് എന്നീ പതിനാറോളം ഡീലര്‍ഷിപ്പുകളിലൂടെ കാര്‍ സ്വന്തമാക്കാനാവും. ജയ്പൂരില്‍ പുതുതായി ആരംഭിച്ച മിനി ഡീലര്‍ഷിപ്പായ സാംഗി ക്ലാസിക് വഴിയാണ് മിനിയുടെ പ്രത്യേക പതിപ്പ് രാജ്യത്ത് പുറത്തിറക്കിയത്. 57.50 ലക്ഷം രൂപയുടെ എക്‌സ്‌ഷോറൂം വിലയിലാണ് വിക്ടറി എഡിഷന്‍ രാജ്യത്ത് വാങ്ങാനാവുക. വാഹനം എല്ലാ മിനി ഇന്ത്യ അംഗീകൃത ഡീലര്‍ഷിപ്പുകളിലും ബുക്ക് ചെയ്യാമെന്നും കമ്പനി പറയുന്നു. ലക്ഷ്വറി ഹാച്ച്ബാക്കിനായുള്ള ഡെലിവറികള്‍ ഉടന്‍ ആരംഭിക്കുമെന്നും ബിഎംഡബ്ല്യു ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്. ലിമിറ്റഡ് എഡിഷന്‍ മോഡലായതിനാല്‍ തന്നെ പരിമിതമായ യൂണിറ്റുകളില്‍ മാത്രമാവും വാഹനം ലഭ്യമാവുക. 1965 ലെ മോണ്ടി കാര്‍ലോ റാലിയിലെ ബ്രാന്‍ഡിന്റെ ചരിത്ര വിജയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ പ്രത്യേക വാഹനം പണികഴിപ്പിച്ചിരിക്കുന്നത്.

ആഗോളതലത്തില്‍ 1965 വിക്ടറി എഡിഷന്‍ മോഡല്‍ പെട്രോള്‍, ഇലക്ട്രിക് രൂപങ്ങളില്‍ ലഭ്യമാവുമെങ്കിലും ഇന്ത്യയില്‍ ഇന്റേണല്‍ കമ്പഷന്‍ പതിപ്പില്‍ മാത്രമാണ് ലഭ്യമാക്കിയിരിക്കുന്നത്. കൂടാതെ JCW പായ്ക്കിനൊപ്പം വരുന്നതിനാല്‍ കാര്‍ കൂടുതല്‍ സ്‌പോര്‍ട്ടിയറുമാണ്. മോണ്ടി കാര്‍ലോ റാലിയിലെ ബ്രാന്‍ഡിന്റെ ചരിത്ര വിജയത്തില്‍ ഉപയോഗിച്ച കാറിന്റെ 52-ാം നമ്പരും വശങ്ങളില്‍ ഇടംപിടിച്ചിട്ടുണ്ട്.
ഡ്യുവല്‍-ടോണ്‍ ആന്ത്രാസൈറ്റ്, റെഡ് തീം നിറങ്ങളിലാണ് മിനി കൂപ്പര്‍ S 1965 വിക്ടറി എഡിഷന്റെ അകത്തളം പൂര്‍ത്തിയാക്കിയിരിക്കുന്നത്.

സ്പോര്‍ട്സ് സ്റ്റിയറിംഗ് വീലിന്റെ താഴത്തെ സ്പോക്കിലും സെന്‍ട്രല്‍ കണ്‍സോള്‍ സ്റ്റോറേജ് കമ്പാര്‍ട്ടുമെന്റിലും '1965' ബാഡ്ജിംഗ് കാണാം. കൂടാതെ, 1965-ലെ വിജയിയായ കൂപ്പര്‍ എസിന്റെ ചരിത്രപരമായ റേസ് നമ്പറും കീ ഫോബില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മെക്കാനിക്കലായി ഇത് സ്റ്റാന്‍ഡേര്‍ഡ് കൂപ്പര്‍ എസിന് സമാനമാണ്. 2.0 ലിറ്റര്‍ ടര്‍ബോ ഫോര്‍ സിലിണ്ടര്‍ എഞ്ചിനാണ് വിക്ടറി എഡിഷന് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. 7-സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്ന ഈ ടര്‍ബോ പെട്രോള്‍ എഞ്ചിന് 204 bhp കരുത്തില്‍ പരമാവധി 300 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാനാവും. വെറും 6.6 സെക്കന്‍ഡിനുള്ളില്‍ 0 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാനും ഈ പെര്‍ഫോമന്‍സ് ഹാച്ച്ബാക്കിന് സാധിക്കുമെന്നാണ് മിനി അവകാശപ്പെടുന്നത്.

Ads by Google
Ads by Google
TRENDING NOW