Saturday, March 28, 2026 Last Updated 37 Min 58 Sec ago English Edition
Todays E paper
Ads by Google
Monday 23 Mar 2026 10.25 AM

ക്യാഷ് ഡിസ്‌കൗണ്ടും 8 വര്‍ഷത്തെ സൗജന്യ എക്സ്റ്റെന്‍ഡഡ് വാറണ്ടിയുമായി ഓലയുടെ വമ്പന്‍ ഓഫര്‍

details

ഓല ഇലക്ട്രിക് (Ola Electric) ചൈത്ര നവരാത്രി പ്രമാണിച്ച് തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി 'നവരാത്രി മഹോത്സവം' (Ola Electric Navratri Mahotsav) എന്ന പേരില്‍ വമ്പിച്ച ഓഫറുകള്‍ പ്രഖ്യാപിച്ചു. S1 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കും റോഡ്സ്റ്റര്‍ (Roadster) ഇലക്ട്രിക് ബൈക്കുകള്‍ക്കും ഈ ക്യാമ്പയിന് കീഴിലുള്ള ആനുകൂല്യങ്ങള്‍ ബാധകമാണ്. ഈ ഒമ്പത് ദിവസത്തെ ആഘോഷത്തിന്റെ ഭാഗമായി മൊത്തം 30,000 രൂപയില്‍ അധികം വരുന്ന ആനുകൂല്യങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഇതില്‍ 9,999 രൂപ വരെയുള്ള ക്യാഷ് ഡിസ്‌കൗണ്ടും 8 വര്‍ഷത്തെ സൗജന്യ എക്സ്റ്റെന്‍ഡഡ് വാറണ്ടിയും ഉള്‍പ്പെടുന്നു.

കൂടാതെ, തിരഞ്ഞെടുക്കപ്പെട്ട ക്രെഡിറ്റ് കാര്‍ഡ് ഇഎംഐകള്‍ക്ക് 10,000 രൂപ വരെ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്കും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ദിവസവും 90 മിനിറ്റ് മാത്രം നീളുന്ന 'മുഹൂര്‍ത്ത മഹോത്സവം' എന്ന സ്പെഷ്യല്‍ വിന്‍ഡോയാണ് നവരാത്രി മഹോത്സവ ക്യാമ്പയിനിന്റെ മറ്റൊരു പ്രധാന ആകര്‍ഷണം. ഈ സമയത്ത് ലിമിറ്റഡ് യൂണിറ്റുകള്‍ അത്ഭുതകരമായ വിലക്കുറവില്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. S1 പ്രോ പ്ലസ് (4kWh) മോഡല്‍ 99,999 രൂപയ്ക്കും റോഡ്സ്റ്റര്‍ എക്സ് പ്ലസ് (4.5kWh) പതിപ്പ് 79,999 രൂപയ്ക്കും മുഹൂര്‍ത്ത മഹോത്സവ് വിന്‍ഡോയില്‍ ലഭ്യമാകും. മാത്രമല്ല ഓല ഉപഭോക്താക്കള്‍ക്കായുള്ള 'ഓല ഇന്‍സൈഡര്‍ അപ്‌ഗ്രേഡ് പ്രോഗ്രാം' ഇന്ത്യയിലുടനീളം വ്യാപിപ്പിക്കാനും കമ്പനി തീരുമാനിച്ചു.

നിലവില്‍ 60 ശതമാനത്തോളം ഉപഭോക്താക്കള്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. ജെന്‍ 1 (Gen 1), ജെന്‍ 2 (Gen 2) സ്‌കൂട്ടറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് കമ്പനിയുടെ ഏറ്റവും പുതിയ ജെന്‍ 3 (Gen 3) ഉല്‍പ്പന്നങ്ങളിലേക്ക് എളുപ്പത്തില്‍ മാറാന്‍ ഇത് സഹായിക്കും. ഓലയുടെ പ്രീമിയം ജെന്‍ 3 നിരയില്‍ S1 പ്രോ പ്ലസ്, S1 പ്രോ എന്നീ മോഡലുകള്‍ വിവിധ ബാറ്ററി കപ്പാസിറ്റികളില്‍ ലഭ്യമാണ്. 5.2kWh ബാറ്ററി പായ്ക്കുള്ള S1 പ്രോ പ്ലസിന് 1,80,338 രൂപയും 4kWh പതിപ്പിന് 1,60,338 രൂപയുമാണ് വില. ഇതിന് പുറമെ S1 പ്രോയുടെ 4kWh, 3kWh പതിപ്പുകളും വിപണിയില്‍ ലഭ്യമാണ്. സാധാരണക്കാര്‍ക്ക് അനുയോജ്യമായ S1 X മോഡലുകള്‍ക്കും ഉത്സവകാല ആനുകൂല്യങ്ങള്‍ ലഭിക്കും. 2kWh ബാറ്ററി കപ്പാസിറ്റിയുള്ള ജെന്‍ 3 S1 X-ന്റെ വില ആരംഭിക്കുന്നത് 84,999 രൂപ മുതലാണ്.

3kWh, 4kWh ബാറ്ററി ഓപ്ഷനുകളിലും ഇത് ലഭ്യമാണ്. സ്മാര്‍ട്ട് കണക്റ്റിവിറ്റിയും ലോംഗ് റേഞ്ചും ഉറപ്പാക്കുന്ന അത്യാധുനിക ബാറ്ററി സാങ്കേതിക വിദ്യയാണ് ഈ വാഹനങ്ങളുടെ പ്രത്യേകത. റോഡ്സ്റ്റര്‍ മോട്ടോര്‍സൈക്കിള്‍ പോര്‍ട്ട്‌ഫോളിയോയില്‍ റോഡ്സ്റ്റര്‍ X പ്ലസ്, റോഡ്സ്റ്റര്‍ X എന്നീ മോഡലുകള്‍ ഉള്‍പ്പെടുന്നു. 9.1kWh ബാറ്ററി പായ്ക്കുള്ള റോഡ്സ്റ്റര്‍ X പ്ലസിന് 1,89,999 രൂപയാണ് എക്സ്-ഷോറൂം വില. അതേസമയം റോഡ്സ്റ്റര്‍ X 2.5kWh മുതല്‍ 4.5kWh വരെയുള്ള കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാണ്. രാജ്യത്തുടനീളമുള്ള ഷോറൂമുകള്‍ വഴിയോ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ഉപഭോക്താക്കള്‍ക്ക് ഈ നവരാത്രി ഓഫറുകള്‍ പ്രയോജനപ്പെടുത്താം.

Ads by Google
Ads by Google
TRENDING NOW