Saturday, March 28, 2026 Last Updated 50 Min 1 Sec ago English Edition
Todays E paper
Ads by Google
Saturday 21 Mar 2026 01.03 PM

പുത്തന്‍ സെഡാനുമായി ടൊയോട്ടയുടെ ലക്ഷ്വറി ബ്രാന്‍ഡ് വിഭാഗമായ ലെക്സസ്

on

ഇന്ത്യയിലേക്ക് പുത്തന്‍ സെഡാനുമായി ടൊയോട്ടയുടെ ലക്ഷ്വറി ബ്രാന്‍ഡ് വിഭാഗമായ ലെക്സസ്. 2025 ഏപ്രിലില്‍ ഷാങ്ഹായ് മോട്ടോര്‍ ഷോയിലൂടെ അരങ്ങേറ്റം കുറിച്ച ന്യൂജെന്‍ ലെക്സസ് ES മോഡലാണ് എത്തിയിരിക്കുന്നത്. ഇവി പതിപ്പിലാണ് ലെക്സസിന്റെ സെഡാന്‍ ഇന്ത്യയിലെത്തിയിരിക്കുന്നത്. ടൊയോട്ട കാമ്രി പണികഴിപ്പിച്ചിരിക്കുന്ന അതേ TNGA-K പ്ലാറ്റ്ഫോമിലാണ് ഇതിന്റേയും നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ലെക്സസ് ES സെഡാന്റെ എട്ടാം തലമുറ ആവര്‍ത്തനമാണ് ഇപ്പോള്‍ ഇന്ത്യയിലെത്തിയിരിക്കുന്നത്. മുന്‍ഗാമിയെ അപേക്ഷിച്ച് പുതിയ ഡിസൈന്‍, മോഡേണ്‍ ഫീച്ചറുകള്‍, പവര്‍ട്രെയിന്‍ സ്‌പെസിഫിക്കേഷനുകള്‍ എന്നിവയോടാണ് ന്യൂജെന്‍ പതിപ്പ് എത്തിയിരിക്കുന്നത്. 89.99 ലക്ഷം രൂപയുടെ എക്‌സ്‌ഷോറൂം വിലയിലാണ് ഇലക്ട്രിക് സെഡാന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നത്.

LF-ZC കണ്‍സെപ്റ്റില്‍ അവതരിപ്പിച്ച 'പ്രൊവോക്കേറ്റീവ് സിംപ്ലിസിറ്റി' ഡിസൈന്‍ തത്ത്വചിന്തയെ അടിസ്ഥാനമാക്കിയാണ് വാഹനം പണിതിറക്കിയിരിക്കുന്നത്. 5,145 മില്ലീമീറ്റര്‍ നീളം 1,920 മില്ലീമീറ്റര്‍ വീതി, 1,575 മില്ലീമീറ്റര്‍ ഉയരം, 2,950 മില്ലീമീറ്റര്‍ വീല്‍ബേസ്, 158 മില്ലീമീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവയാണ് ന്യൂജെന്‍ ലെക്സസ് ES സെഡാനുള്ളത്. ആഡംബര വിഭാഗത്തില്‍ വരുന്ന ഇലക്ട്രിക് സെഡാനായതിനാല്‍ ഇന്റീരിയറും ലക്ഷ്വറിയായിട്ടാണ് പണികഴിപ്പിച്ചിരിക്കുന്നത്. 14 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, മാര്‍ക്ക് ലെവിന്‍സണ്‍ പ്രീമിയം ഓഡിയോ സിസ്റ്റം, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ് തുടങ്ങിയ അടിസ്ഥാന ഫീച്ചറുകളെല്ലാം ഇവിയിലുണ്ട്.

ഇന്റഗ്രേറ്റഡ് ടെമ്പറേച്ചര്‍ അഡ്ജസ്റ്റ്മെന്റുകളും മെമ്മറി ഫംഗ്ഷനുള്ള പവര്‍ഡ് ഫ്രണ്ട് സീറ്റുകള്‍, മസാജിംഗ് റിയര്‍ സീറ്റുകള്‍, ഹെഡ്-അപ്പ് ഡിസ്പ്ലേ മള്‍ട്ടി-കളര്‍ ആംബിയന്റ് ലൈറ്റിംഗ്, പവര്‍-ഓപ്പറേറ്റഡ് ബൂട്ട്ലിഡ് എന്നിവ 2026 ലെക്സസ് ES സെഡാന്റെ മറ്റ് പ്രധാന ഫീച്ചറുകളാണ്. റഡാര്‍-ഗൈഡഡ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍-ചേഞ്ച് അസിസ്റ്റ്, കൊളീഷന്‍ വാണിംഗ് & മിറ്റിഗേഷന്‍, ബ്ലൈന്‍ഡ്-സ്പോട്ട് മോണിറ്ററിംഗ്, അഡാപ്റ്റീവ് ഹൈ-ബീം അസിസ്റ്റ്, ഡ്രൈവര്‍ ഡ്രൌസിനെസ് മോണിറ്റര്‍ എന്നിവയുള്‍പ്പെടെയുള്ള അധിക സുരക്ഷാ സവിശേഷതകളും കാറിന്റെ ഭാഗമാണ്.

പുതിയ ലെക്സസ് ES സെഡാനില്‍ 10 എയര്‍ബാഗുകള്‍, സറൗണ്ട്-വ്യൂ ക്യാമറകള്‍, ഓട്ടോ-ഹോള്‍ഡുള്ള ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ഹില്‍-ഹോള്‍ഡ് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഓള്‍-റൗണ്ട് പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ പോലുള്ള സേഫ്റ്റി ഫീച്ചറുകളും ജാപ്പനീസ് ബ്രാന്‍ഡ് നല്‍കിയിട്ടുണ്ട്. 74.69kWH ബാറ്ററിയും 343 bhp പവര്‍ ഉത്പാദിപ്പിക്കുന്ന ഡ്യുവല്‍ ഇലക്ട്രിക് മോട്ടോര്‍ സജ്ജീകരണവുമാണുള്ളത്. ഈ പുതിയ വേരിയന്റിന് സിംഗിള്‍ ചാര്‍ജില്‍ 444 കിലോമീറ്റര്‍ റേഞ്ചാണ് ലെക്‌സസ് അവകാശപ്പെടുന്നത്. ES 500e ഇവിയില്‍ 11kWh AC ഹോം ചാര്‍ജറും ലെക്‌സസ് വാഗ്ദാനം ചെയ്യുന്നു.

Ads by Google
Ads by Google
TRENDING NOW