-->
നമ്മുടെ ജീവിതത്തില്‍ വല്ലപ്പോഴും ഉണ്ടാകുന്ന ചെറിയ സമ്മര്‍ദ്ദങ്ങള്‍ സാധാരണമാണ്. എന്നാല്‍ മാസങ്ങളോളമോ വര്‍ഷങ്ങളോളമോ നീണ്ടു നില്‍ക്കുന്ന സമ്മര്‍ദ്ദത്തെയാണ് ക്രോണിക് സ്‌ട്രെസ് (Chronic Stress) എന്ന് വിളിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍, ജോലിയിലെ അമിതഭാരം, അല്ലെങ്കില്‍ കുടുംബപ്രശ്‌നങ്ങള്‍ എന്നിവ ഇതിന് കാരണമാകാം. ഇത് വെറുമൊരു മാനസികാവസ്ഥ മാത്രമല്ല, നമ്മുടെ ശരീരത്തിലെ കോശങ്ങളെയും തലച്ചോറിന്റെ ഘടനയെയും നേരിട്ട് ബാധിക്കുന്ന ഒരു അവസ്ഥയാണ്. ദീര്‍ഘകാലത്തെ മാനസിക സമ്മര്‍ദ്ദം (Chronic Stress) തലച്ചോറിന്റെ പ്രവര്‍ത്തനക്ഷമത കുറയ്ക്കുന്നതിന് കാരണമാകുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇതുപോലെ തന്നെ നമ്മുടെ തലച്ചോറിന്റെ ആരോഗ്യത്തെ നിശബ്ദമായി നശിപ്പിക്കുന്ന അഞ്ച് ദൈനംദിന ശീലങ്ങളെക്കുറിച്ച് ഡോ. കുനാല്‍ സൂദ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ വ്യക്തമാക്കിയിരുന്നു....
1. ആറ് മണിക്കൂറില്‍ താഴെയുള്ള ഉറക്കം - മധ്യവയസ്സില്‍ ആറ് മണിക്കൂറില്‍ കുറവ് ഉറങ്ങുന്നത് പില്‍ക്കാലത്ത് ഡിമെന്‍ഷ്യ (Dementia) വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഉറക്കക്കുറവ് തലച്ചോറിലെ മാലിന്യങ്ങള്‍ (Metabolic waste) നീക്കം ചെയ്യുന്ന പ്രക്രിയയെ തടസ്സപ്പെടുത്തുകയും തലച്ചോറിന്റെ ഘടനയില്‍ മാറ്റം വരുത്തുകയും ചെയ്യുന്നു.
2. നിയന്ത്രണമില്ലാത്ത രക്തത്തിലെ പഞ്ചസാര (Blood Sugar) - പ്രമേഹവും ഉയര്‍ന്ന അളവിലുള്ള രക്തത്തിലെ പഞ്ചസാരയും തലച്ചോറിന്റെ പ്രവര്‍ത്തനത്തെ വേഗത്തില്‍ നശിപ്പിക്കും. ഇത് തലച്ചോറിലെ കോശങ്ങളില്‍ വീക്കമുണ്ടാക്കുകയും ഓര്‍മ്മശക്തിയെ ബാധിക്കുകയും ചെയ്യുന്നു.
3. അമിതമായ മദ്യപാനം - സ്ഥിരമായ മദ്യപാനം തലച്ചോറിന്റെ വലിപ്പം കുറയ്ക്കാന്‍ കാരണമാകുമെന്ന് പഠനങ്ങള്‍ പറയുന്നു. മദ്യം തലച്ചോറിലെ കോശങ്ങളെ നേരിട്ട് നശിപ്പിക്കുകയും നാഡീവ്യൂഹത്തിന് കേടുപാടുകള്‍ വരുത്തുകയും ചെയ്യുന്നു.
4. വിട്ടുമാറാത്ത മാനസിക സമ്മര്‍ദ്ദം (Chronic Stress) - അമിതമായ മാനസിക സമ്മര്‍ദ്ദം ശരീരത്തില്‍ 'കോര്‍ട്ടിസോള്‍' (Cortisol) എന്ന ഹോര്‍മോണിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇത് പുതിയ മസ്തിഷ്‌ക കോശങ്ങളുടെ വളര്‍ച്ചയെ തടയുകയും പഠനശേഷിയെയും ഓര്‍മ്മശക്തിയെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.
5. വ്യായാമമില്ലാത്ത ജീവിതശൈലി - മണിക്കൂറുകളോളം ഒരേയിരുപ്പില്‍ ഇരിക്കുന്നത് (Sedentary lifestyle) തലച്ചോറിലേക്കുള്ള രക്തയോട്ടവും ഓക്‌സിജന്‍ ലഭ്യതയും കുറയ്ക്കുന്നു. ഇത് തലച്ചോറിന്റെ ആരോഗ്യത്തെ സാവധാനം നശിപ്പിക്കും. ഈ ശീലങ്ങള്‍ നേരത്തെ തിരിച്ചറിഞ്ഞ് മാറ്റങ്ങള്‍ വരുത്തുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.