Wednesday, March 11, 2026 Last Updated 8 Min 22 Sec ago English Edition
Todays E paper
Ads by Google
Monday 19 Jan 2026 01.54 PM

അസിഡിറ്റി ഉള്ളവര്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് അറിയാം

acidity, food

ഭക്ഷണങ്ങള്‍ വയറ്റിലുണ്ടാക്കുന്ന അസിഡിറ്റി (അമ്ലത്വം) മിക്കവരുടെയും പ്രശ്‌നമാണ്. അസിഡിറ്റിക്ക് കാരണമാകുന്ന ഭക്ഷണങ്ങള്‍ പലതുണ്ട്. അമിതമായി ഭക്ഷണം കഴിക്കുകയോ വിചിത്ര സമയങ്ങളില്‍ ഭക്ഷണം കഴിക്കുകയോ ഭക്ഷണം കഴിക്കാതിരിക്കുകയോ ചെയ്യുന്നതാണ് അസിഡിറ്റിയുടെ ഏറ്റവും സാധാരണ കാരണങ്ങള്‍. ചായ, കോഫി, ശീതളപാനീയങ്ങള്‍, ജങ്ക് ഫുഡ്, എരിവും മസാലകളും, എണ്ണമയമുള്ള ഭക്ഷണം എന്നിവയും അമിതമായി കഴിക്കുകയാണെങ്കില്‍ ഈ അവസ്ഥ നിങ്ങള്‍ക്ക് നേരിടേണ്ടി വന്നേക്കാം. അസിഡിറ്റി ഉള്ളവര്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.....

* ഇഞ്ചി - ക്ഷാര സ്വഭാവമുള്ള ഇഞ്ചിയില്‍ ദഹനത്തിനു സഹായിക്കുന്ന ഔഷധഗുണങ്ങള്‍ ഉണ്ട്. നെഞ്ചെരിച്ചില്‍ അനുഭവപ്പെടുമ്പോള്‍ ഇഞ്ചി ചായ, ഇഞ്ചിനീര് എന്നിവ കുടിക്കാം.

* സിട്രസ് അല്ലാത്ത പഴങ്ങള്‍ - വാഴപ്പഴം, ആപ്പിള്‍, തണ്ണിമത്തന്‍, പേര, ബെറീസ് മുതലായവ.

* പച്ചക്കറികള്‍ - എല്ലാ ഇലക്കറികള്‍, പച്ചക്കറികള്‍, കിഴങ്ങുവര്‍ഗങ്ങള്‍ മുതലായവ.

* വാഴപ്പഴം, തണ്ണിമത്തന്‍, കോളിഫ്‌ലവര്‍, പെരുംജീരകം, നട്‌സ് (വെള്ളത്തില്‍ കുതിര്‍ത്തത് ഉത്തമം)

* മുഴുധാന്യങ്ങള്‍ - ഓട്‌സ്, ബ്രൗണ്‍ റൈസ്, ധാന്യ ബ്രഡ്, തവിടു കളയാത്ത ധാന്യ പൊടികള്‍ മുതലായവ.

* കൊഴുപ്പു കുറഞ്ഞ മാംസം, മത്സ്യം, മുട്ടയുടെ വെള്ള

* ജലാംശമുള്ള ഭക്ഷണങ്ങള്‍ - വെള്ളരിക്ക, തണ്ണിമത്തന്‍, സൂപ്പ് (പച്ചക്കറികള്‍, മാംസം മുതലായവ വെള്ളത്തില്‍ വേവിച്ചുണ്ടാക്കുന്നത്), ഹെര്‍ബല്‍ ടീ എന്നിവ ആമാശയത്തിലെ ആസിഡിനെ നേര്‍പ്പിക്കാന്‍ സഹായിക്കും.

* പാലുല്‍പന്നങ്ങള്‍ - കൊഴുപ്പു കുറഞ്ഞ പാല്‍, തൈര്, പനീര്‍ എന്നിവ ആമാശയത്തിലെ ആസിഡിനെ നിര്‍വീര്യമാക്കാന്‍ സഹായിക്കും. കൊഴുപ്പു കുറഞ്ഞ തൈര്, മോര് എന്നിവയ്ക്കു സമാനമായ ആശ്വാസ ഗുണങ്ങളുണ്ട്. കൂടാതെ ആരോഗ്യകരമായ അളവില്‍ പ്രോബയോട്ടിക്‌സും (ദഹനം മെച്ചപ്പെടുത്തുന്ന നല്ല ബാക്ടീരിയകള്‍) ഇതിലുണ്ട്.

* ആല്‍ക്കലൈന്‍ ഭക്ഷണങ്ങള്‍ - ഉയര്‍ന്ന പിഎച്ച് ഉള്ളവ ക്ഷാര സ്വഭാവമുള്ളവയാണ്. ഇത് ആമാശയത്തിലെ ശക്തമായ ആസിഡ് കുറയ്ക്കാന്‍ സഹായിക്കും. ആല്‍ക്കലൈന്‍ ഭക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നവ.

Ads by Google
Ads by Google
LATEST NEWS
TRENDING NOW