-->
കേരളത്തില്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന കഠിനമായ വേനല്‍ച്ചൂട് ശരിക്കും തളര്‍ത്തുന്നതാണ്. വെറും ദാഹം എന്നതിലുപരി ശരീരത്തിലെ ഊര്‍ജ്ജം മുഴുവന്‍ ചോര്‍ന്നുപോകുന്നതു പോലെയുള്ള ചൂടാണ് നമുക്ക് അനുഭവപ്പെടുന്നത്. ഈ ചൂടിനെ പ്രതിരോധിക്കാന്‍ നമുക്ക് ആഹാരത്തിലും പ്രാധാന്യം കൊടുക്കേണ്ടതാണ്. ഈ വേനല്‍ക്കാലം സുഖകരമാക്കാനും ആയുര്‍വേദ പ്രകാരം വേനലിനെ പ്രതിരോധിക്കാനും സഹായിക്കുന്ന മികച്ച ഭക്ഷണങ്ങളെ കുറിച്ച് അറിയാം....
കരിക്കിന്‍ വെള്ളം - പ്രകൃതിയുടെ അമൃത് എന്നറിയപ്പെടുന്ന കരിക്കിന്‍ വെള്ളം വേനലില്‍ ശരീരത്തെ തണുപ്പിക്കാന്‍ ഏറ്റവും മികച്ചതാണ്. ധാതുക്കളാല്‍ സമ്പന്നമായ ഇത് ദഹനത്തിന് ശേഷം ശരീരത്തിന് കുളിര്‍മ നല്‍കുന്നു. രാവിലെ 11 മണിക്കും ഉച്ചയ്ക്ക് 1 മണിക്കും ഇടയില്‍ ഇത് കുടിക്കുന്നതാണ് ഉചിതം. ഇത് തലകറക്കം ഒഴിവാക്കി ദിവസം മുഴുവന്‍ നിങ്ങളെ ഉന്മേഷത്തോടെ നിലനിര്‍ത്തും.
പുതിന (Mint) - ഭക്ഷണത്തിന് രുചി നല്‍കാന്‍ മാത്രമല്ല, ആരോഗ്യത്തിനും പുതിന മികച്ചതാണ്. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. അന്തരീക്ഷ മലിനീകരണത്തിന്റെ ദോഷഫലങ്ങളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാനുള്ള കഴിവും ഇതിനുണ്ട്. കൂടാതെ, വേനല്‍ക്കാലത്തുണ്ടാകുന്ന മുഖക്കുരു തടയാനും പുതിന സഹായിക്കും.
നെല്ലിക്ക (Amla) - 'സൂപ്പര്‍ ഫ്രൂട്ട്' എന്ന് വിളിക്കപ്പെടുന്ന നെല്ലിക്ക വിറ്റാമിന്‍ C-യുടെ കലവറയാണ്. 100 ഗ്രാം നെല്ലിക്കയില്‍ 20 ഓറഞ്ചിന് തുല്യമായ വിറ്റാമിന്‍ C അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്താനും പ്രമേഹം നിയന്ത്രിക്കാനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഓര്‍മ്മശക്തി കൂട്ടാനും സഹായിക്കുന്നു.
കൂവളം (Bael Patra) - ഔഷധഗുണങ്ങളാല്‍ സമ്പന്നമായ കൂവളപ്പഴം (Wood Apple) പ്രമേഹം, മലബന്ധം, ആസ്ത്മ, വയറുവേദന എന്നിവയ്ക്ക് പരിഹാരമാണ്. ഇത് പെട്ടെന്ന് ഊര്‍ജ്ജം നല്‍കുകയും ദഹനം സുഗമമാക്കുകയും ചെയ്യുന്നു.
മാമ്പഴം - 'ഫലങ്ങളുടെ രാജാവ്' ആയ മാമ്പഴം വേനല്‍ച്ചൂടിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു. ഇതിലെ വിറ്റാമിന്‍ C കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
പനംനൊങ്ക് (Ice Apple) - പനംനൊങ്ക് അഥവാ 'താഡ്‌ഗോള' ധാതുക്കളും വിറ്റാമിനുകളും നിറഞ്ഞ ഒരു സൂപ്പര്‍ ഫുഡാണ്. ഇത് ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ (metabolism) മെച്ചപ്പെടുത്താനും ദഹനത്തിനും കുടലിന്റെ ആരോഗ്യത്തിനും മികച്ചതാണ്.
വെള്ളരിക്ക (Cucumber) - ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ വെള്ളരിക്കയോളം മികച്ച മറ്റൊന്നില്ല. ഇതിലെ വിറ്റാമിനുകളും ധാതുക്കളും എല്ലുകളുടെ ആരോഗ്യത്തിനും ഹൃദയാരോഗ്യത്തിനും നല്ലതാണ്. സാലഡുകളില്‍ വെള്ളരിക്ക ഉള്‍പ്പെടുത്തുന്നത് ശരീരത്തിലെ വീക്കം (inflammation) കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും സഹായിക്കും.