Saturday, March 28, 2026 Last Updated 30 Min 56 Sec ago English Edition
Todays E paper
Ads by Google
Saturday 28 Mar 2026 06.30 PM

സനോജിലൂടെ കോട്ട കാക്കാൻ ഇടതുപക്ഷം, വിള്ളൽ വീഴ്ത്താൻ ചന്ദ്രൻ തില്ലങ്കേരി, മട്ടന്നൂർ ഇത്തവണ ആർക്കൊപ്പം?

vk-sanoj
photo - facebook

കണ്ണൂര്‍ : വടക്കൻ കേരളത്തിലെ രാഷ്ട്രീയ ഭൂപടത്തിൽ നിർണായക സ്ഥാനമുള്ള നിയമസഭ മണ്ഡലമാണ് മട്ടന്നൂർ. മട്ടന്നൂർ നഗരസഭയും തലശ്ശേരി താലൂക്കിലെ ചിറ്റാരിപ്പറമ്പ്, കീഴല്ലൂർ, കൂടാളി, മാലൂർ, മാങ്ങാട്ടിടം, കോളയാട്, തില്ലങ്കേരി എന്നീ പഞ്ചായത്തുകളും തളിപ്പറമ്പ് താലൂക്കിലെ പാടിയൂർ-കല്ല്യാട് പഞ്ചായത്തും ചേർന്നതാണ് മട്ടന്നൂർ നിയമസഭാ മണ്ഡലം.

കണ്ണൂർ ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ് മട്ടന്നൂർ. 2026ൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട് കണക്കുപ്രകാരം, 201719 വോട്ടർമാരാണ് മണ്ഡലത്തിലുള്ലത്. ഇതിൽ പുരഷ വോട്ടർമാർ 97533 ഉം സ്ത്രീ വോട്ടർമാർ 104166 ഉം ആണ്.

എന്നും ഇടതുപക്ഷത്തോടൊപ്പം1957ൽ ഈ മണ്ഡലം നിലവിൽ വന്നു. എന്നാൽ 1965ലെ പുനക്രമീകരണത്തിൽ അപ്രത്യക്ഷമായ ഈ മണ്ഡലം 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് തിരികെ നിലവിൽ വന്നത്. എന്നും ഇടതുപക്ഷത്തോടൊപ്പം നിന്ന മണ്ഡലമാണ് മട്ടന്നൂർ‌. കഴിഞ്ഞ പ്രവാവശ്യം കെകെ ശൈലജ വൻ ഭൂരിപക്ഷത്തിലാണ് മണ്ഡലത്തിൽ‌നിന്ന് ജയിച്ച് നിയമസഭയിലെത്തിയത്. 2021ൽ കെകെ ശൈലജ നേടിയത് 96,129 വോട്ടുകളായിരുന്നു. എതിർ സ്ഥാനാർഥിയായിരുന്ന ആർഎസ്പിയുടെ ഇല്ലിക്കൽ‌ അ​ഗസ്തി നേടിയത് 35,166 വോട്ടുകളും. അതായത് 60,963 എന്ന മൃ​ഗീയ ഭൂരിപക്ഷത്തിലാണ് കെകെ ശൈലജ വിജയിച്ചത്.

Ads by Google
Ads by Google
TRENDING NOW