Friday, March 27, 2026 Last Updated 0 Min 34 Sec ago English Edition
Todays E paper
Ads by Google
Friday 27 Mar 2026 06.49 PM

'കോണ്‍ഗ്രസ് എന്നത് School of Immoral studies ആയി മാറി'; കൗണ്‍സിലര്‍ക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ സിപിഐഎം

congress
photo - facebook

പാലക്കാട്: പാലക്കാട് കോണ്‍ഗ്രസ് വാര്‍ഡ് കൗണ്‍സിലര്‍ പ്രശോഭ് സി വത്സന് എതിരായ ലൈംഗിക പീഡന പരാതി ഭയപ്പെടുത്തുന്നതെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. കോണ്‍ഗ്രസ് എന്നത് School of Immoral studies ആയി മാറി. ഇങ്ങനെയുള്ള കോണ്‍ഗ്രസിനെ ജനം എങ്ങനെ വിശ്വസിക്കും?. കേരളത്തില്‍ മാതൃകാപരമായ രാഷ്ട്രീയ സംസ്‌കാരമുണ്ട്. ഇത്തരക്കാര്‍ അത് ഇല്ലാതാക്കുകയാണെന്നും സുരേഷ് ബാബു കുറ്റപ്പെടുത്തി.

കോണ്‍ഗ്രസില്‍ ആദ്യം ഹെഡ്മാഷ് പിന്നെ ക്ലാസ് ടീച്ചര്‍ ഇപ്പോള്‍ സ്‌കൂള്‍ ലീഡര്‍ എന്ന നിലയിലാണ് കാര്യങ്ങള്‍. കൗണ്‍സിലര്‍ക്ക് ഇതിനൊക്കെ ധൈര്യം കിട്ടിയത് എങ്ങനെയാണ് എന്നതാണ് ചോദ്യം. ഹെഡ്മാഷിനും ക്ലാസ് ടീച്ചര്‍ക്കും ആകാമെങ്കില്‍ തനിക്ക് എന്തുകൊണ്ട് ആയിക്കൂടാ എന്ന് ചിന്തിച്ചു കാണുമെന്നും സുരേഷ് ബാബു പറഞ്ഞു.

Ads by Google
Ads by Google
TRENDING NOW