-->
തിരുവനന്തപുരം: ദിനേശ് ബീഡിയ്ക്ക് സഹകരണ സംഘത്തിന്റെ ബന്ധപ്പെട്ട ടെന്‍ഡര്‍ നല്‍കിയതില്‍ അഴിമതിയാരോപണവുമായി മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പുറത്ത് വന്നത് 700 കോടി രൂപയുടെ അഴിമതിയാണെന്ന് അദ്ദേഹം പറഞ്ഞു. സഹകരണ മേഖലയെ പരിപൂര്‍ണമായി സിപിഐഎമ്മിന് വിഴുങ്ങാനുള്ള പദ്ധതിയായിരുന്നു സര്‍ക്കാര്‍ നടത്തിയതെന്നും മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്നും പറഞ്ഞു. പൊതുവായിട്ടുള്ള സോഫ്റ്റ്‌വേര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് വിവാദം.
ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ദിനേശ് ബീഡി സഹകരണ സംഘം സമര്‍പ്പിച്ചതിനേക്കാള്‍ കുറഞ്ഞ തുക ക്വാട്ട് ചെയ്തവരെ ഒഴിവാക്കിയെന്ന പല മടങ്ങ് വരുന്ന തുകയ്ക്കാണ് ടെന്‍ഡര്‍ നല്‍കിയെന്നുമാണ് ആരോപണം. മന്ത്രി വാസവന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചതെന്നും മന്ത്രിയുടെ വാദം കള്ളമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ടെന്‍ഡര്‍ ക്ഷണിച്ചത് എത്ര ശാഖകള്‍ക്കാണെന്ന് വ്യക്തമാക്കാന്‍ പോലും തയ്യാറാകുന്നില്ലെന്നും ദിനേശ് ബീഡി സഹകരണ സംഘത്തിന് ടെന്‍ഡര്‍ നല്‍കണമെന്ന് മന്ത്രി ഉള്‍പ്പെടെ ആദ്യമേ തീരുമാനിച്ചിരുന്നെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
മുന്‍പരിചയമില്ലാത്ത ദിനേശ് ബീഡി സംഘം വ്യക്തതയില്ലാത്ത ക്വാട്ടാണ് നല്കിയതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. തിരഞ്ഞെടുപ്പില്‍ ബിജെപി-സിപിഐഎം ഡീലും രമേശ് ചെന്നിത്തല ആവര്‍ച്ചു. സിപിഐഎം ബിജെപി ഡീല്‍ ആരംഭിച്ചത് 2021 മുതലാണ്. 2021ല്‍ അറുപതില്‍ അധികം സീറ്റില്‍ ബിജെപി ഇടതുപക്ഷത്തിന് വോട്ട് മറിച്ചു. 2026ലും അന്തര്‍ധാര ആവര്‍ത്തിക്കുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.