Saturday, March 28, 2026 Last Updated 35 Min 30 Sec ago English Edition
Todays E paper
Ads by Google
Saturday 28 Mar 2026 11.46 AM

പ്രതിപക്ഷ ആരോപണങ്ങള്‍ നുണകളുടെ ഘോഷയാത്ര; രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

Chief Minister  Ramesh Chennithala

തിരുവനന്തപുരം: പ്രതിപക്ഷം നടത്തുന്നത് നുണകളുടെ ഘോഷയാത്രയാണെന്നും, വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് ചെന്നിത്തല പ്രചരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ മേഖലയുമായി ബന്ധപ്പെട്ട് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് വിമര്‍ശനവുമായി മുഖ്യമന്ത്രി എത്തിയത്.

സഹകരണ മേഖലയിലെ സോഫ്റ്റ്വെയര്‍ ഇടപാടില്‍ അഴിമതിയുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ഇല്ലാത്ത കാര്യങ്ങള്‍ പര്‍വ്വതീകരിച്ച് കാട്ടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ചെന്നിത്തല ശ്രമിക്കുന്നത്. നുണ പറയുന്ന കാര്യത്തില്‍ ചെന്നിത്തല ചിലരുമായി മത്സരത്തിലാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഗൗരവകരമായ ആരോപണങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ അവ ഉന്നയിക്കാമായിരുന്നു. എന്നാല്‍ മന്ത്രിമാര്‍ക്കെതിരെ ഒരക്ഷരം പോലും മിണ്ടാതെ അവിശ്വാസ പ്രമേയത്തിന് പോലും മുതിരാതെ പ്രതിപക്ഷം ഒളിച്ചോടുകയാണ് ചെയ്തത്. സഭയില്‍ ഉന്നയിച്ചാല്‍ ലഭിക്കുന്ന മറുപടി കനത്തതായിരിക്കുമെന്ന് ഭയന്നാണ് ഈ പിന്മാറ്റമെന്നും അദ്ദേഹം ആരോപിച്ചു.

സുനില്‍ കനഗോലുവിനെപ്പോലുള്ള പിആര്‍ ഏജന്‍സികളുടെ സഹായത്തോടെ വിവാദങ്ങള്‍ സൃഷ്ടിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനശ്രദ്ധയില്‍ നിന്ന് മറച്ചുപിടിക്കാനാണ് ഇത്തരം ആരോപണങ്ങളുടെ പെരുമഴ സൃഷ്ടിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുന്ന ജനപിന്തുണ വലുതാണെന്നും അവിടെ ഇടതുപക്ഷം ഉജ്ജ്വല വിജയം കൈവരിക്കുമെന്നും മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Ads by Google
Ads by Google
TRENDING NOW