Saturday, March 28, 2026 Last Updated 2 Min 13 Sec ago English Edition
Todays E paper
Ads by Google
Saturday 28 Mar 2026 08.11 AM

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക സര്‍ക്കുലറില്‍ താമര ; ഗൂഡാലോചനയെന്ന് കമ്മീഷന് പരാതി നല്‍കാന്‍ ബിജെപി

BJP

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക സര്‍ക്കുലറില്‍ ബിജെപി ചിഹ്നമുള്ള സീല്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നിയമനടപടിക്ക് ബിജെപി. പാര്‍ട്ടിയെ കുടുക്കാനും വിവാദമുണ്ടാക്കാനുമുള്ള ഉദ്യോഗസ്ഥരുടെ ശ്രമമെന്ന് ആരോപിച്ച് കോടതിയില്‍ പോകാനാണ് ഉദ്ദേശിക്കുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് പരാതി നല്‍കാനാണ് നീക്കം.

വിഷയത്തില്‍ ഗൂഡാലോചന ബിജെപി സംശയിക്കുന്നുണ്ട്. അത് ഒരു ക്‌ളെറിക്കല്‍ പ്രശ്‌നമല്ലെന്നും ഗൂഡാലോചനയാണെന്നും ബിജെപി രംഗത്ത് വന്നു. തങ്ങളുടെ പേര് ഇതില്‍ വന്നതില്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന് പിന്നില്‍ നേമം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ ശിവന്‍കുട്ടിയാണ് ഇതിന് പിന്നിലെന്നാണ് ആക്ഷേപം. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായി തൊഴില്‍ വകുപ്പില്‍ നിന്നും 90 ഓളം ആള്‍ക്കാരെ നിയോഗിച്ചിരിക്കുന്നതെന്നും ബിജെപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സര്‍ക്കുലറില്‍ സീല്‍ പതിഞ്ഞത് വിവാദമുണ്ടാക്കാനുള്ള ഉദ്യോഗസ്ഥ ശ്രമത്തിന്റെ ഭാഗമാണെന്നാണ് ബിജെപി ആരോപിക്കുന്നത്. ഉദ്യോഗസ്ഥരുടെ നീക്കം മനപൂര്‍വ്വമാണെന്നും ബിജെപി ആരോപിക്കുന്നു. രണ്ടു കാര്യങ്ങളില്‍ ഇന്നു തന്നെ സമീപിക്കാനുള്ള നീക്കത്തിലാണ്. വി.ശിവന്‍കുട്ടി സര്‍ക്കാര്‍ മുദ്രയുള്ള ലറ്റര്‍പാഡില്‍ കത്ത് നല്‍കിയതിന് എതിരേയും അന്വേഷണ ഉദ്യോഗസ്ഥരായി ശിവന്‍കുട്ടിയുടെ വകുപ്പില്‍ നിന്നും കുടുതല്‍ ആള്‍ക്കാരെ തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് നല്‍കിയതും വിവാദമാക്കുന്നുണ്ട്.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയച്ച കത്തിലായിരുന്നു ബജെപിയുടെ സീല്‍ പ്രത്യക്ഷപ്പെട്ടത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സീലിന് പകരമാണ് ബിജെപി കേരള ഘടകത്തിന്റെ സീല്‍ പതിച്ചത്. ഈ മാസം 22 ന് ഉച്ചയോടെയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇമെയില്‍ സന്ദേശം സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചത്. സംഭവം കനത്ത വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

Ads by Google
Ads by Google
TRENDING NOW