-->
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടിയില്‍ വരുത്തിയ കുറവിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സംസ്ഥാനം വാറ്റ് കുറയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു.
കേന്ദ്രം ലിറ്ററിന് 10 രൂപ കുറച്ച മാതൃക പിന്തുടരാന്‍ കേരളം മടിക്കുന്നത് ജനദ്രോഹപരമാണ്. സംസ്ഥാന സര്‍ക്കാര്‍ നികുതി വിഹിതം കുറയ്ക്കാന്‍ അടിയന്തരമായി തയ്യാറാകണം. ഇത് ജനങ്ങളുടെ പൊതുവായ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
തോല്‍വി ഭയന്ന് നേമത്ത് വി. ശിവന്‍കുട്ടി സിപിഐം ബ്രാഞ്ച് സെക്രട്ടറിയായ 'രാജീവ്' എന്ന അപരനെ ഇറക്കി. നേമത്തെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി വി. ശിവന്‍കുട്ടി കൈകാര്യം ചെയ്യുന്ന തൊഴില്‍ വകുപ്പിലെ ഉദ്യോഗസ്ഥരെ മാത്രം നിയോഗിച്ചത് അട്ടിമറി നീക്കമാണ് എന്നും പറഞ്ഞു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും, ഈ ഉദ്യോഗസ്ഥരെ ഉടന്‍ മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭരണവിരുദ്ധ വികാരം മറികടക്കാന്‍ സര്‍ക്കാര്‍ കുതന്ത്രങ്ങള്‍ മെനയുകയാണെന്നും, പത്തുവര്‍ഷത്തെ ഭരണത്തിന് ശേഷവും നുണപ്രചാരണ ങ്ങളെയും വിവാദങ്ങളെയും ആശ്രയിച്ചാണ് ഇടത് മുന്നണി തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.