Saturday, March 28, 2026 Last Updated 3 Min 41 Sec ago English Edition
Todays E paper
Ads by Google
Saturday 28 Mar 2026 09.55 AM

സ്ത്രീസുരക്ഷാ സന്ദേശവുമായി ബിജെപിയുടെ രാത്രി നടത്തം ; ​‍വനിതാപ്രവര്‍ത്തകര്‍ക്കൊപ്പം ​‍ആടിയും പാടിയും സ്ഥാനാര്‍ത്ഥി ശ്രീലേഖ

BJP  women walk

തിരുവനന്തപുരം: സ്ത്രീകള്‍ക്ക് താങ്ങായി തണലായി കരുതലായി ശക്തിയായി താന്‍ എപ്പോഴുമുണ്ടാകുമെന്ന് വട്ടിയൂര്‍കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ശ്രീലേഖ. വികസിത വട്ടിയൂര്‍കാവ് എന്ന സന്ദേശവുമായി ശ്രീലേഖയുടെ നേതൃത്വത്തില്‍ നൈറ്റ് വാക്ക് സംഘടിപ്പിച്ചു.

സ്ത്രീസുരക്ഷിതത്വമാണ് പ്രധാന സന്ദേശം. കവടിയാറില്‍ നിന്നും വെള്ളയമ്പലത്തേക്കായിരുന്നു ശ്രീലേഖ നയിച്ച വുമണ്‍ വാക്കത്തോണ്‍. പാട്ടുകള്‍ക്കൊപ്പം ചുവടുവെച്ച പ്രവര്‍ത്തകര്‍ക്കൊപ്പം ശ്രീലേഖയും പാടിയാടിയായിരുന്നു വാക്കത്തോണില്‍ നടന്നത്. കേരളത്തില്‍ അതിശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് വട്ടിയൂര്‍കാവ്. ബിജെപി വലിയ പ്രതീക്ഷയാണ് ഇവിടെ വെച്ചു പുലര്‍ത്തുന്നത്.

നേരത്തേ കോണ്‍ഗ്രസ് നേതാവും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെ മുരളീധരന്‍ മണ്ഡലത്തില്‍ ബിജെപി-സിപിഐഎം ഡീല്‍ ആരോപണം നടത്തിയിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥി ആര്‍ ശ്രീലേഖയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ബിജെപി കൗണ്‍സിലര്‍മാര്‍ രാത്രി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രശാന്തിനൊപ്പമാണെന്ന കെ മുരളീധരന്റെ ആരോപണത്തില്‍ ശക്തമായ വാക്‌പോരാണ് നടക്കുന്നത്.

ഇതിന് തോല്‍വിക്ക് മുന്നോടിയായി അവര്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കും. തോറ്റുകഴിഞ്ഞാലും അക്കാര്യം പറയാമല്ലോ. ഡീല്‍ ആരോപണം തോല്‍വിക്ക് മുന്നോടിയായുള്ള മുന്‍കൂര്‍ ജാമ്യം എടുക്കലാണ് എന്നായിരുന്നു ശ്രീലേഖയുടെ മറുപടി. തന്റെ കൂടെ നില്‍ക്കുന്ന കൗണ്‍സിലര്‍മാര്‍ ആരൊക്കെയെന്ന് അറിയാം. തനിക്ക് വേണ്ടി കൗണ്‍സിലര്‍മാര്‍ വോട്ട് പിടിച്ചുനല്‍കുമെന്നും ആര്‍ ശ്രീലേഖ പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW