-->
ബോളിവുഡിന്റെ പവര്‍ കപ്പിള്‍സാണ് കജോളും അജയ് ദേവ്ഗണും. തീര്‍ത്തും വ്യത്യസ്ത സ്വഭാവമുള്ള രണ്ട് വ്യക്തികളായ ഇവര്‍ ജീവിതത്തില്‍ ഒരുമിക്കുന്നു എന്നറിഞ്ഞപ്പോള്‍ ആരാധകര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഒരു ഞെട്ടലായിരുന്നു. ചിരിച്ചും കളിച്ചും തമാശകള്‍ പറഞ്ഞും ഉച്ചത്തില്‍ സംസാരിച്ചുമൊക്കെ ഹൃദയം കീഴടക്കുന്ന കജോളും തീര്‍ത്തും ഇന്‍ട്രോവേര്‍ട്ടായ അജയ് ദേവ്ഗണും 1995 ൽ ഡേറ്റിംഗ് ആരംഭിച്ചപ്പോൾ, അത് അധികകാലം നിലനിൽക്കില്ലെന്ന് ആളുകൾ ഊഹിച്ചു.
ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ വേർപിരിയുമെന്ന് കരുതിയിരുന്ന ‘അണ്‍ലൈക്ക്ലി പെയര്‍’ ആയിരുന്നു ഇവര്‍. എന്നാല്‍ മധുരമായ ദാമ്പത്യത്തിന്റെ 27-ാം വര്‍ഷം തന്റെ മക്കളായ നൈസയ്ക്കും യുഗിനുമൊപ്പം ഇവര്‍ ഇക്കഴിഞ്ഞ മാസം ആഘോഷിച്ചിരുന്നു.
ഇപ്പോഴിതാ പിങ്ക് വില്ല സ്‌ക്രീൻ & സ്റ്റൈൽ ഐക്കൺസ് അവാർഡ്സ് 2026 ൽ കാലാതീതമായ ചാരുതയോടെ റെഡ് കാർപെറ്റിൽ തിളങ്ങുന്ന അജയ് ദേവ്ഗണും കജോളിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. കജോള്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഈ അവാര്‍ഡ് വാങ്ങിയ സന്തോഷം പങ്കുവച്ചിട്ടുണ്ട്.
‘‘അങ്ങനെ, ഞങ്ങൾ മാന്യമായി ആരംഭിച്ചു ... പക്ഷേ ഇപ്പോൾ നക്ഷത്രങ്ങൾ പറയുന്നതുപോലെ, ഇത് അടുത്ത 100 വർഷത്തേക്ക് സംഭവിക്കാനിടയില്ല...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് കജോള്‍ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. നെക്ക്ലൈനില്‍ ഗോള്‍ഡ് ഡീറ്റൈയിലിംഗ് ഉള്ള ബ്ലാക്ക് ഗൗണാണ് കജോള്‍ ധരിച്ചിരിക്കുന്നത്. നേവി-ബ്ലൂ സ്യൂട്ടും ഇളം നീല ഷർട്ടും ധരിച്ച് അജയ് ദേവ്ഗണും സ്റ്റൈലിഷായി തിളങ്ങി. ബോളിവുഡ് പവര്‍ കപ്പിള്‍സിന്റെ ഈ ചിത്രങ്ങള്‍ ഏറ്റെടുക്കുകയാണ് ആരാധകര്‍.
കരിയറിലും നല്ല തിരക്കിലാണ് താരദമ്പതിമാര്‍. ‘മഹാരാജ്ഞി: ക്വീൻ ഓഫ് ക്വീൻസി’ലാണ് കജോള്‍ അടുത്തതായി അഭിനയിക്കുന്നത്. അജയ്, ധമാൽ 4, ദൃശ്യം 3, ഗോൾമാൽ 5 എന്നിവയുൾപ്പെടെ ശ്രദ്ധേയമായ ഒരു കൂട്ടം ചിത്രങ്ങളുടെ ഭാഗമാകുന്നുണ്ട്.