-->
മലപ്പുറം: സോപാന സംഗീതജ്ഞന്‍ ഞരളത്ത് ഹരിഗോവിന്ദന്‍ മുസ്ലിം ലീഗില്‍ ചേര്‍ന്നു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളില്‍നിന്നാണ് ഹരിഗോവിന്ദന്‍ അംഗത്വം സ്വീകരിച്ചത്. ഇടതുപക്ഷവും സംഘപരിവാറും ഒരേ തൂവല്‍ പക്ഷികള്‍ ആണെന്നും വാക്കിലും പ്രവര്‍ത്തിയിലും മതേതരത്വം കാത്തുസൂക്ഷിക്കുന്നവരായത് കൊണ്ടാണ് ലീഗില്‍ ചേര്‍ന്നതെന്നും പറഞ്ഞു.
സാമുദായിക ധ്രുവീകരണത്തിന് പ്രതിരോധം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിച്ച സംവിധാനം ആയിരുന്നു ഇടതുപക്ഷം. അവര്‍ക്കൊപ്പം വേദികളും പങ്കിട്ടിട്ടുണ്ട്. ഇപ്പോള്‍ വ്യത്യസ്തമായ കാഴ്ചയാണ് കാണുന്നതെന്നും പറഞ്ഞു. വെള്ളാപ്പള്ളി നടശന്റെയടക്കമുള്ള പ്രസ്താവനയ്ക്ക് ഇടതു പക്ഷം പിന്തുണ നല്‍കുന്നത് കലാകാരന്‍ എന്ന നിലയ്ക്ക് ഭയപ്പെടുത്തുന്ന സമീപനമാണ് ഇടതുപക്ഷത്തില്‍ നിന്നുണ്ടാകുന്നത്.
ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുന്നുണ്ടെങ്കില്‍ അത് മുസ്ലിം ലീഗിലായിരിക്കുമെന്ന് വര്‍ഷങ്ങള്‍ക്കു മുമ്പേ ഞാന്‍ പറഞ്ഞതാണ്. വാക്കിലല്ല, പ്രവൃത്തിയില്‍ മതേതരത്വവും മനുഷ്യത്വവും സൂക്ഷിക്കുന്നവരായത്കൊണ്ടാണ് ലീഗില്‍ ചേര്‍ന്നത്. വാക്കും പ്രവൃത്തിയും രണ്ടാകുന്ന കാലത്ത് ലീഗിന്റെ നിലപാടുകള്‍ക്ക് വലിയ പ്രധാന്യമുണ്ട്' ഹരിഗോവിന്ദന്‍ പറഞ്ഞു.