Saturday, March 14, 2026 Last Updated 1 Min 41 Sec ago English Edition
Todays E paper
Ads by Google
Friday 02 Jan 2026 10.32 AM

മുസ്ലിം സമുദായത്തെ ഈഴവര്‍ക്ക് എതിരാക്കാന്‍ ലീഗ് ശ്രമിക്കുന്നു ; യുഡിഎഫ് കാലത്ത് എല്ലാം ഒപ്പിട്ടെടുത്ത് അടിച്ചുമാറ്റി

uploads/news/2026/01/818697/vellappally.jpg

ആലപ്പുഴ: മുസ്ലിം സമുദായത്തെ ഈഴവര്‍ക്ക് എതിരാക്കാന്‍ ലീഗ് ശ്രമിക്കുന്നുവെന്നും മതസൗഹാര്‍ദമില്ലാതാക്കി വര്‍ഗീയ കലാപം നടത്താനുള്ള കുല്‍സിത ശ്രമമാണ് ലീഗ് നടത്തുന്നതെന്നും വെള്ളാപ്പള്ളി നടേശന്‍. യുഡിഎഫിന് അധികാരം കിട്ടിയാല്‍ മറ്റൊരു മാറാട് കലാപം സൃഷ്ടിക്കാന്‍ ലീഗിന് ദുഷ്ടലാക്കാണെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഈഴവ സമുദായത്തിന് തന്നതെല്ലാം ലീഗ് അടിച്ചുമാറ്റിയെന്നും എല്ലാം ഒപ്പിട്ടെടുത്തെന്നും പറഞ്ഞു. ആത്മപരിശോധന നടത്താന്‍ മുസ്ലിം ലീഗിനം വെല്ലുവിളിക്കുന്നതായും പറഞ്ഞു. വകുപ്പും മന്ത്രിയും ഒക്കെ മലപ്പുറത്തു നിന്ന് പ്രഖ്യാപിക്കപ്പെട്ടു. വിദ്യാഭ്യാസ വകുപ്പ് ലീഗിന്റേത് മാത്രമാക്കി. ഒരു ജില്ലയില്‍ മാത്രം 18 കോളജ്, 1200 ഓളം സ്‌കൂളുകള്‍ യുഡിഎഫ് അധികാരത്തില്‍ ഇരുന്നപ്പോള്‍ സാമൂഹിക നീതി നടപ്പാക്കിയില്ല. മുസ്ലീങ്ങള്‍ക്ക് കൊടുത്തോട്ടെ എന്നാല്‍ സാമൂഹിക നീതി നടപ്പാക്കിയില്ലെന്നും പറഞ്ഞു.

ജാതിപരമായ വിവേചനം അനുഭവിക്കാന്‍ തുടങ്ങിയിട്ട് കുറേ വര്‍ഷങ്ങളായി. പറഞ്ഞതിലെല്ലാം ഉറച്ച് നില്‍ക്കുകയാണെന്ന് വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. സിപിഐഎമ്മും എല്‍ഡിഎഫും എഴുതിത്തള്ളാവുന്ന നിലയിലല്ല. എല്‍ഡിഎഫ് സര്‍ക്കാരിനെ ഒരു തരത്തിലും കുറ്റപ്പെടുത്താനില്ല. മത-സാമുദായിക തുല്യത പാലിച്ചുകൊണ്ടാണ് മുന്നോട്ടുപോകുന്നത്. ഒരു കുഴപ്പവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.സമാധാനവും ശാന്തതയും ഇവിടെ നിലനില്‍ക്കണമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

അതിനിടെ മാധ്യമപ്രവര്‍ത്തകനെ തീവ്രവാദി എന്ന് വിളിച്ചു. മാധ്യമപ്രവര്‍ത്തകന്‍ ഈരാറ്റുപേട്ടക്കാരനാണെന്നും തീവ്രവാദി ആണെന്നും ആയിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം. തീവ്രവാദി എന്ന പരാമര്‍ശം മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതിനോട് വെള്ളാപ്പള്ളി ക്ഷുഭിതനായി. വിവരം കിട്ടിയ അടിസ്ഥാനത്തില്‍ ആണ് തീവ്രവാദി എന്ന് പറഞ്ഞതെന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW