Monday, March 30, 2026 Last Updated 11 Min 29 Sec ago English Edition
Todays E paper
Ads by Google
Friday 27 Mar 2026 08.26 AM

വിദ്യാര്‍ത്ഥിനിയോട് പ്രണയാഭ്യര്‍ത്ഥന നടത്തി 50-കാരന്‍ അധ്യാപകന്‍: ചെരുപ്പുകൊണ്ട് മുഖത്തടിച്ച് പെണ്‍കുട്ടി

bengaluru, teacher, love, proposal, student

അധ്യാപിക-വിദ്യാര്‍ത്ഥി പ്രണയവുമായി ബന്ധപ്പെട്ട് പലതരത്തിലുളള വാര്‍ത്തകളും സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇവയില്‍ ചിലത് വിവാഹഖത്തിലെത്തുമെങ്കില്‍ മറ്റുചിലത് കടുത്ത പ്രശ്‌നങ്ങളിലേക്ക് നയിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ ബെംഗളൂരുവിലെ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജില്‍ അധ്യാപകന്‍ ക്ലാസ് മുറിക്കുള്ളില്‍ വിദ്യാര്‍ത്ഥിനിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയ സംഭവം വലിയ വിവാദമായിരിക്കുകയാണ്. നെലമംഗലയിലെ ശ്രീ സിദ്ധാര്‍ത്ഥ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് 50 വയസ്സുകാരനായ പ്രൊഫസര്‍ അബ്ദുള്‍ മുഹമ്മദ് തന്റെ 19 വയസ്സുകാരിയായ വിദ്യാര്‍ത്ഥിനിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. ക്ലാസെടുക്കുന്നതിനിടെ പ്രൊഫസര്‍ വിദ്യാര്‍ത്ഥിനിയോട് പ്രണയം വെളിപ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

ക്ലാസ് മുറിയില്‍ വെച്ച് വിദ്യാര്‍ത്ഥിനി തന്നോട് മുമ്പ് പ്രണയം തുറന്നുപറഞ്ഞിട്ടുണ്ടെന്നും അതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും അവകാശപ്പെട്ട അധ്യാപകന്‍, താന്‍ കൊണ്ടുവന്ന ചോക്ലേറ്റുകള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആരോപണത്തെ ശക്തമായി എതിര്‍ത്ത വിദ്യാര്‍ത്ഥിനി അധ്യാപകനെ ചോദ്യം ചെയ്യുകയും പ്രിന്‍സിപ്പാളിന് പരാതി നല്‍കുമെന്ന് അറിയിക്കുകയും ചെയ്തു. മറുപടി പറയാതെ ക്ലാസില്‍ നിന്നും പുറത്തിറങ്ങിയ അധ്യാപകന്‍ ചോക്ലേറ്റ് ആസ്വദിക്കാന്‍ പറഞ്ഞ് തടിതപ്പുകയായിരുന്നു.

സംഭവത്തിന്റെ രണ്ടാം ഭാഗമായി പുറത്തുവന്ന ദൃശ്യങ്ങള്‍ എല്ലാവരെയും അമ്പരപ്പിക്കുന്നതായിരുന്നു. ക്ലാസ് മുറിക്ക് പുറത്തുവെച്ച് ക്ഷുഭിതയായ വിദ്യാര്‍ത്ഥിനി തന്റെ ചെരിപ്പെടുത്ത് പ്രൊഫസറെ അടിക്കുന്നതാണ് വീഡിയോയിലുള്ളത്. മറ്റ് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ പിടിച്ചുമാറ്റുമ്പോള്‍ അധ്യാപകന്‍ മുഖം പൊത്തി നില്‍ക്കുന്നത് കാണാം. പ്രൊഫസറുടെ മോശം പെരുമാറ്റത്തിനെതിരെ ശക്തമായ പ്രതികരണമാണ് വിദ്യാര്‍ത്ഥിനിയുടെ ഭാഗത്തുനിന്നുണ്ടായത്.

ഈ സംഭവം പ്രൊഫഷണല്‍ അധാര്‍മ്മികതയുടെയും അധികാര ദുര്‍വിനിയോഗത്തിന്റെയും ഉദാഹരണമാണെന്ന് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. പഠനശാലകളിലെ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടുന്നവരും അധ്യാപകനെതിരെ കടുത്ത നടപടി വേണമെന്ന് ആവശ്യപ്പെടുന്നവരും നിരവധിയാണ്. നിലവില്‍ ഈ വിഷയത്തില്‍ പോലീസില്‍ ഔദ്യോഗിക പരാതികളൊന്നും ലഭിച്ചിട്ടില്ലെങ്കിലും കോളേജ് അധികൃതരുടെ ഭാഗത്തുനിന്നുള്ള പ്രതികരണത്തിനായി കാത്തിരിക്കുകയാണ് എല്ലാവരും.

Ads by Google
Friday 27 Mar 2026 08.26 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW