Thursday, March 26, 2026 Last Updated 30 Min 3 Sec ago English Edition
Todays E paper
Ads by Google
Thursday 26 Mar 2026 01.49 PM

' ഒരു നല്ല നടനും അതിലും നല്ല മനുഷ്യനും' ; ഇ.എ.രാജേന്ദ്രന് ആദരാഞ്ജലി അര്‍പ്പിച്ച് ജയറാം

actor, director

നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രന്റെ വിയോഗം മലയാള സിനിമാ ലോകത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നിരവധി പ്രമുഖര്‍ സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചു.

'' ഒരു നല്ല നടനും അതിലും നല്ല മനുഷ്യനും... ആദരാഞ്ജലി''.- എന്നാണ് നടന്‍ ജയറാമിന്റെ വാക്കുകള്‍. ജയറാം നായകനായി എത്തിയ ' പട്ടാഭിഷേകം' എന്ന സിനിമയിലെ രാജേന്ദ്രന്റെ ബാലരാമന്‍ എന്ന കഥാപാത്രം പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാനാവാത്തതാണ്. ഇ.എ.രാജേന്ദ്രന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും അനുശോചനം അറിയിച്ചിരുന്നു.

കൊല്ലം പട്ടത്താനത്തെ വസതിയില്‍ വെച്ച് ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. സംസ്‌കാരം വെളളിയാഴ്ച തൃശ്ശൂരില്‍ വെച്ച് നടക്കും. നടനും എംഎല്‍എയുമായ എം. മുകേഷിന്റെ സഹോദരി സന്ധ്യയുടെ ഭര്‍ത്താവാണ്.

ക്യാരക്ടര്‍ റോളും വില്ലന്‍ റോളും ഒരുപോലെ വഴങ്ങുന്ന നടനായിരുന്നു. അറുപതോളം ചലച്ചിത്രങ്ങളിലെ ശ്രദ്ധേയ വേഷങ്ങള്‍ക്ക് പുറമേ ടെലിവിഷന്‍ പരമ്പരകളിലെ പ്രധാന വേഷങ്ങളും കൈകാര്യം ചെയ്തിട്ടുണ്ട്. കളിയാട്ടം, പട്ടാഭിഷേകം, നരസിംഹം, മീശമാധവന്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. സംസ്ഥാന ഹോള്‍ട്ടികള്‍ച്ചര്‍ കോര്‍പറേഷന്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW