Thursday, March 26, 2026 Last Updated 9 Min 36 Sec ago English Edition
Todays E paper
Ads by Google
Thursday 26 Mar 2026 11.38 AM

' രാഷ്ട്രനന്മക്കായി ഉണര്‍ന്നിരിക്കുന്ന പ്രധാനമന്ത്രിക്ക് കരുത്തേകാന്‍ നമുക്ക് എല്ലാവര്‍ക്കും പത്ത് മിനിറ്റ് കൂടുതല്‍ അധ്വാനിക്കാം' ; കൃഷ്ണകുമാര്‍

will, work

ഭരണത്തലവന്‍ എന്ന നിലയില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദിവസം അധികാരത്തിലിരുന്ന രാഷ്ട്രീയ നേതാവിനുളള റെക്കോര്‍ഡിന് ഉടമയായ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാര്‍. പ്രധാനമന്ത്രിപദത്തില്‍ എത്തിയതിന് ശേഷം ഒരു ദിവസം പോലും അവധിയെടുക്കാത്ത ആളാണ് മോദിയെന്നും അദ്ദേഹത്തിന് കരുത്തേകാന്‍ നമുക്ക് ഓരോരുത്തര്‍ക്കും പത്ത് മിനിറ്റ് അധികം ജോലി ചെയ്യാമെന്നും കൃഷ്ണകുമാര്‍ പറയുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് അഭ്യര്‍ഥിച്ചുകൊണ്ടുളള വീഡിയോയിലാണ് കൃഷ്ണുമാര്‍ ഇക്കാര്യം പറഞ്ഞത്.

“പ്രധാനമന്ത്രിയായി ചുമതലയേറ്റ അന്ന് മുതല്‍ ഇന്ന് വരെ ഒറ്റ ദിവസം പോലും അദ്ദേഹം രോ​ഗബാധിതനായി അവധി എടുത്തിട്ടില്ല എന്നത് ലോകത്തെ തന്നെ അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമാണ്. ഒരു സാധാരണ ജലദോഷം പോലും അലട്ടാതെ ഈ അസാമാന്യ ആ​രോ​ഗ്യവും ഉന്മേഷവും പ്രകൃതി തന്നെ അദ്ദേഹത്തിന് അറിഞ്ഞു നല്‍കുന്ന ഒരു വരദാനമായിരിക്കാം. ഈ ദൈവിക ഊര്‍ജ്ജമാണ് അദ്ദേഹത്തെ വിശ്രമമില്ലാതെ നയിക്കുന്നത്. 24 മണിക്കൂറും രാഷ്ട്രനന്മയ്ക്കായി ഉണര്‍ന്നിരിക്കുന്ന പ്രധാനമന്ത്രിക്ക് കരുത്തേകാന്‍ നമുക്ക് ഓരോരുത്തര്‍ക്കും പത്ത് മിനിറ്റ് എങ്കിലും കൂടുതല്‍ അധ്വാനിക്കാം. നമ്മള്‍ ഓരോരുത്തരുടെയും ആ പത്ത് മിനിറ്റ് അദ്ദേഹത്തിന്‍റെ വിശ്രമമില്ലാത്ത യാത്രയ്ക്ക് വലിയൊരു പിന്തുണ ആയിരിക്കും”, കൃഷ്ണകുമാര്‍ പറയുന്നു.

കുടുംബത്തോടൊപ്പം പ്രധാനമന്ത്രിയെ അടുത്തിടെ ദില്ലിയില്‍ സന്ദര്‍ശിച്ചിരുന്നു കൃഷ്ണകുമാര്‍. അത് അവിസ്മരണീയ അനുഭവമായിരുന്നെന്നും കൃഷ്ണകുമാര്‍ വീഡിയോയില്‍ പറയുന്നുണ്ട്.

സിക്കിം മുഖ്യമന്ത്രിയായിരുന്ന പവന്‍ കുമാര്‍ ചാംലിങ്ങിന്റെ റെക്കോഡാണ് അദ്ദേഹം മറികടന്നത്. സിക്കിം മുഖ്യമന്ത്രിയായി 8, 930 ദിവസമാണ് ചാംലിങ് സേവനം ചെയ്തത്. ആദ്യം ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയിലും പിന്നീട് പ്രധാനമന്ത്രി എന്ന നിലയിലും 8931 ദിവസം നരേന്ദ്ര മോദി പിന്നിട്ടത് 22-ാം തീയതി ആയിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW