-->
ബോളിവുഡിലെ ശ്രദ്ധേയയായ നടിയാണ് കൃതി സനോണ്‍. ഇപ്പോള്‍ അച്ഛന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് താരം.
'ഏറ്റവും സന്തോഷം നിറഞ്ഞ ജന്മദിനാശംസകള്‍ പപ്പാ! ഞങ്ങള്‍ക്ക് പപ്പയെ ഒരുപാട് ഒരുപാട് ഇഷ്ടമാണ് . പപ്പയുടെ ആ 'ഗമ്മി സ്‌മൈല്‍' (ചിരിക്കുമ്പോള്‍ മോണ കാണുന്ന ആ ചിരി) എനിക്കും കിട്ടിയതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്'', അച്ഛന്റെ ചിത്രത്തിനൊപ്പം കൃതി സനോണ്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
അതേസമയം ഹോമി അദജാനിയ സംവിധാനം ചെയ്യുന്ന കോക്ക്‌ടെയില്‍ 2 എന്ന ചിത്രമാണ് കൃതി സനോണിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ഷാഹിദ് കപൂര്‍, രശ്മിക മന്ദാന എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്.